സുധിയുടെ വിയോഗമറിഞ്ഞ് നടുങ്ങി മാരാര്‍.. നിറകണ്ണുകളോടെ മഹേഷിന് മുന്‍പില്‍..!! | Akhil Marar At Mahesh Home Viral Entertainment

Akhil Marar At Mahesh Home Viral Entertainment : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ. സീസൺ ഫൈവിലെ ടൈറ്റിൽ വിന്നർ ആയി മാറിയിരിക്കുകയാണ് താരം. അഖിൽ മാരാർ ഒന്നാമത് എത്തിയത് ബിഗ് ബോസിന്റെ ആരാധകർ വളരെ വലിയ ആഘോഷമായി തന്നെയാണ് ഏറ്റെടുത്തത്. തുടക്കത്തിൽ അഖിലിന് വലിയ രീതിയിലുള്ള ഫാൻസ് സപ്പോർട്ട് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പോകേ പോകേ അഖിൽമാരാർക്ക് വലിയ രീതിയിലുള്ള ഫാൻസ് ആണ് ഉണ്ടായത്.

ബിഗ് ബോസ് റിയാലിറ്റി ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ അഖിൽമാരാരുടെ വിശേഷങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. താരം ബിഗ്ബോസ് വീട്ടിനകത്ത് ആയിരുന്നപ്പോൾ ആണ് മിമിക്രി കലാകാരൻ കൊല്ലം സുധി മര ണപ്പെടുന്നത്. കൊല്ലം സുധിയോടൊപ്പം തന്നെ അന്ന് അപകടത്തിൽ മിമിക്രി കലാകാരനായിരുന്ന മഹേഷിനും അപകടം പറ്റിയിരുന്നു. മഹേഷിന്റെ വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഹോസ്പിറ്റലിൽ നിന്നും തിരിച്ചുപോരുമ്പോൾ താൻ സുഖം പ്രാപിക്കുന്നു എന്നും മിമിക്രി ലോകത്തേക്ക് തിരിച്ചുവരും എന്നും പറഞ്ഞുകൊണ്ട് മഹേഷ് പങ്കുവെച്ച വീഡിയോ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ അഖിൽ മാരാർ മഹേഷിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയ ദൃശ്യങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അഖിൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പുറത്ത് എത്തിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിനകത്ത് ഇരുന്നപ്പോൾ ഈ അപകടത്തെപ്പറ്റി ഒന്നും അഖിൽ അറിഞ്ഞിരുന്നില്ല എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മഹേഷിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അഖിൽ മാരാരെ കാണുമ്പോൾ ആരാധകർക്ക് വലിയ സന്തോഷമാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിനെ പറ്റിയും ആരാധകർ പുകഴ്ത്തി പറയുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി ആണ് അഖിൽ മാരാരേ പ്രേക്ഷകർ കണക്കാക്കുന്നത്. അഖിലിനെ പോലെ തന്നെ അഖിലിന്റെ കുടുംബത്തെയും ജനങ്ങൾ നെഞ്ചിലേറ്റുന്നു. മലയാള സിനിമ മേഖലയിലെ ഒരു ഫിലിം മേക്കർ കൂടിയാണ് താരം.

View this post on Instagram

A post shared by Akhil Marar (@akhilmarar1)

Rate this post