അന്ന് മുതൽ ഇന്ന് വരെ എന്നെ അവൻ അമ്മേ എന്നേ വിളിച്ചിട്ടുള്ളു.!! സാഗറിന്റെയും മനീഷയുടെയും പുതിയ ചിത്രങ്ങള്ക്ക് കയ്യടിച്ച് ആരാധകർ.!! | Bigg Boss Maneesha And Sagar Soorya New Viral Photoshoot

Bigg Boss Maneesha And Sagar Soorya New Viral Photoshoot : മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരമാണ് മനീഷയും സാഗറും. പരമ്പരയിലെ ഇരുവരുടെയും കോമ്പോ ആളുകൾ സ്വീകരിച്ചതിന് പിന്നാലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായി ഇരുവരും എത്തുകയും ഉണ്ടായി.

ഒരു വർഷം മുമ്പാണ് സാഗറിന്റെ അമ്മ മര ണത്തിന് കീഴടങ്ങിയത്. എന്നാൽ പരമ്പരയിൽ പങ്കെടുക്കുവാൻ എത്തിയ അന്ന് മുതൽ സാഗർ തന്നെ അമ്മ എന്നാണ് വിളിക്കുന്നതെന്ന് മനീഷ ബിഗ് ബോസ് ഹൗസിൽ വച്ച് പറയുകയുണ്ടായി. ഇന്നുവരെ അവൻ തന്നെ ചേച്ചി എന്നോ മറ്റെന്തെങ്കിലും വിളിച്ചതായോ താൻ ഓർക്കുന്നില്ല. അവൻ എപ്പോഴും അമ്മ എന്നാണ് എന്നെ വിളിച്ചിരുന്നത്. അത് ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോഴും തുടരുന്നു എന്നായിരുന്നു മനീഷ പറഞ്ഞത്.എന്നാൽ എവിഷൻ പ്രക്രിയകളിലൂടെ മനീഷയും സാഗറും

പുറത്തേക്ക് പോവുകയായിരുന്നു. പുറത്തെത്തിയ ഇരുവരും പ്രേക്ഷകർക്ക് ജനപ്രിയരായി മാറുകയും ചെയ്തിരുന്നു. തൻറെ അമ്മയുടെ ആഗ്രഹപ്രകാരമാണ് താൻ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് കടന്നുവന്നതെന്ന് സാഗർ പറയുകയും ചെയ്തിരുന്നു. അമ്മ ബിഗ് ബോസിന്റെ കടുത്ത ആരാധകയായിരുന്നു എന്നും തന്റെ സീരിയൽ പോലും അമ്മ കാണാറില്ലായിരുന്നു എന്നുമാണ് സാഗർ പറഞ്ഞത്. പകരം അമ്മ പറഞ്ഞത് നീ ബിഗ്ബോസിലേക്ക് വരുമ്പോൾ ഞാൻ കാണാം എന്നായിരുന്നു. ഇപ്പോൾ അമ്മ സ്വർഗ്ഗത്തിൽ ഇരുന്ന് അതൊക്കെ

കാണുന്നുണ്ടെന്നാണ് ബിഗ് ബോസ് ഹൗസിൽ വച്ച് സാഗർ വെളിപ്പെടുത്തിയത്.ഒടുവിൽ ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ കൊടിയിറങ്ങിയിരിക്കുകയാണ്. അഖിൽമാരാർ കപ്പ് ഉയർത്തിയപ്പോഴും ഹൗസിനുള്ളിലേക്ക് വന്ന് 21 പേരും പ്രേക്ഷകർക്ക് ജനപ്രിയരായി മാറിയിരിക്കുന്നു. മനീഷയും സാഗറും ചേർന്ന് നടത്തിയ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിൻറെ വീഡിയോയും ചിത്രങ്ങളും മനീഷ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. മനീഷയുടെ മടിയിൽ കിടക്കുന്ന സാഗറിനെയാണ് ഫോട്ടോഷൂട്ട് ചിത്രത്തിൽ കാണാൻ കഴിയുന്നത്. അമ്മയുടെയും മകൻറെയും സ്നേഹം എല്ലാക്കാലവും നിലനിൽക്കട്ടെ എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്.

Rate this post