വിവാഹ വാർഷികത്തിൽ തന്നെ വിശേഷ വാർത്തയും.!! ടിക് ടോക് താരം ശീതൾ എൽസ അമ്മയാകുന്നു, മനോഹരമായ മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ.!! | Viral Couples Sheethal Elza Happy News Viral

Viral Couples Sheethal Elza Happy News Viral : ടിക് ടോക് വീഡിയോകളിലൂടെ എത്തി ആളുകളുടെ മനം കവർന്ന താരമാണ് ശീതളും വിനുവും. വളരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമായ കഴിവുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനും ആരാധകരെ സ്വന്തമാക്കുവാനും ഇരുവർക്കും സാധിക്കുകയുണ്ടായി. സിബിൾ റോളിലും ഒറ്റയ്ക്കും സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെ എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനാണ് എന്നും ശീതൾ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും ടിക് ടോക്ക്

വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുകയും ചെയ്ത താരമാണ് വിനു. പിന്നീട് ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. പിന്നീട് വേറിട്ട വീഡിയോയും വിവാഹ ചിത്രങ്ങളും ഒക്കെയായി എത്തി താരങ്ങൾ ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനും മറന്നില്ല. മൂന്നുവർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും. പുതിയ പുതിയ വീഡിയോകളിലൂടെ എത്തി ആളുകളുടെ സ്നേഹവും താൽപ്പര്യവും അടിക്കടി

നേടിയെടുക്കുവാൻ ശ്രമിക്കുന്ന താരങ്ങൾ ഇപ്പോൾ ജീവിതത്തിൻറെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരുവരുടെയും മൂന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പഴയ പോലെ തന്നെ ആനിവേഴ്സറി സമ്മാനങ്ങൾ നൽകിയാണ് ഇരുവരും ദിവസം ആരംഭിച്ചത്. വിനുവിന് ശീതൾ നൽകിയത് ഫോൺ ആണെങ്കിൽ വളരെ നാളത്തെ ശീതളിന്റെ കാത്തിരിപ്പും ആഗ്രഹവുമായ ഒരു വാഹനമാണ് വിനു സമ്മാനമായി നൽകിയത്. കാറിലേക്ക് ശീതളിനെ ഇരുത്തുന്നതിനോടൊപ്പം മറ്റൊരു സർപ്രൈസ് കൂടി തങ്ങളുടെ പ്രിയപ്പെട്ടവർക്കായി താരങ്ങൾ കാത്തു വെച്ചിരിക്കുന്നു ഈ മൂന്നാം വിവാഹ വാർഷിക ദിനത്തിൽ അങ്ങേയറ്റം സന്തോഷത്തോടെയാണ് താരങ്ങൾ ഇക്കാര്യവും ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

രണ്ടെന്ന തങ്ങളുടെ കുടുംബജീവിതത്തിലേക്ക് മൂന്നാമതൊരാളായി കടന്നുവരുന്ന പുതിയ അതിഥിയെ പറ്റിയാണത് താരങ്ങൾ പറഞ്ഞത്. കാറും ഒപ്പും ഒരു കുഞ്ഞു തങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി കടന്നുവന്നതിന്റെ സന്തോഷം ശീതളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ബംബ് ഓൺ ബോർഡ് എന്ന സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കാണിക്കുന്നതോടെയാണ് കുഞ്ഞിനെ പറ്റിയുള്ള വിവരങ്ങൾ താരം പുറത്തുവിടുന്നത്. പിന്നീട് ഇരുവരുടെയും ഫോട്ടോഷൂട്ടിൽ നിന്നും പുതിയ ഒരു അതിഥി എത്തുന്നതിന് തെളിവുകൾ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അവയ്ക്ക് മറുപടി നൽകുവാനും ശീതൾ മറന്നിട്ടില്ല.

Rate this post