നീ ഡബ്ബിങ്ങിന് വന്നതാണോ അതോ മീൻ വെടിക്കാനോ.!! അനിയനെ ട്രോളാൻ ചേട്ടൻ ഫോണുമായി പിന്നാലെ: ഓട്ടോയിൽ എത്തി ധ്യാൻ ശ്രീനിവാസൻ!! | Vineeth sreenivasan Share Dhyan Video

Vineeth sreenivasan Share Dhyan Video : മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തും നടനും ഒക്കെയാണ് ശ്രീനിവാസൻ. അച്ഛന്റെ അതെ പാതയിൽ വന്ന് പുതിയ തലമുറയുടെ സിനിമ അനുഭവങ്ങളെ ഗംഭീരം ആക്കി ക്കൊണ്ടിരിക്കുന്ന രണ്ട് ഫിലിം മെയ്ക്കേഴ്സ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും.മിമിക്രിക്കാർ നിരന്തരം അനുകരിച്ചു കളിയാക്കിയിരുന്ന തന്റെ അച്ഛന്റെ പാട്ടുകൾക്ക് പകരം പിന്നണി ഗായകനായി സിനിമയിലെത്തി മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ വാങ്ങി മറുപടി പറഞ്ഞ തരണമാണ് വിനീത്.

കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആദ്യമായി ആലപിച്ചത്. ഗായകനായി മാത്രം വിനീതിനെ കണ്ട എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടനായും സംവിധായകനായും നിർമ്മതാവായും സിനിമയുടെ സമസ്ത മേഖലകളിലും നിലയുറപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്നിപ്പോൾ യങ്ങ് ജനറേഷൻ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകൻ ആണ് വിനീത് ശ്രീനിവാസൻ. മികച്ച മേക്കിങ് കൊണ്ട് മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ് നൽകിയ വിനീത് നിവിൻ പോളി, ബേസിൽ,ധ്യാൻ,അജു വർഗീസ് തുടങ്ങി മികച്ച ഒരുപാട് നടന്മാരെയും സംവിധായകരെയും മലയാളത്തിനു സമ്മാനിച്ചു.

പ്രണവ് മോഹൻലാലിനും മലയാളത്തിൽ ഒരു വലിയ ഓപ്പണിങ്ങ് കൊടുത്തത് വിനീത് ആണ്. സഹോദരനായ ധ്യാനിനെയും സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയത് വിനീത് തന്നെയാണ്. നടനായും സംവിധായാകനായും എല്ലാം ഇന്ന് മലയാള സിനിമയിൽ മികച്ച സ്ഥാനം നേടിയെടുക്കാൻ ധ്യാനിനും കഴിഞ്ഞിട്ടുണ്ട്. എല്ലാം തുറന്ന് പറയുകയും രസകരമായി സംസാരിക്കുകയും ചെയ്യുന്ന ധ്യാനിനെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്.

ഇപോഴിതാ വിനീതിന്റെ പുതിയ പ്രൊജക്ട് ആയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഡബ്ബിങ് നടക്കുകയാണ് ഇപ്പോൾ. ഡബ്ബിങ്ങിന് വേണ്ടി ഓട്ടോയിൽ കയറി ഷോർട്സ് ഒക്കെ ഇട്ട് സിമ്പിൾ ആയി വരുന്ന ധ്യാനിന്റെ വീഡിയോ ആണ് ഇപ്പോൾ വിനീത് പങ്ക് വെച്ചിരിക്കുന്നത്.ധ്യാൻ അല്ലെങ്കിലും സിമ്പിൾ ആണ്, ലോ ബജറ്റ് സിനിമ ആണെന്ന് പറയാതെ പറയാൻ ഉള്ള ഡയറക്ടർ ബ്രില്യൻസ് വീഡിയോ ആണിത് എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു വരുന്നത്.

Rate this post