കോഴിമുട്ട കൊണ്ട് തോറ്റല്ലോ.!! കുഞ്ഞുമോനും കുഞ്ഞുമക്കളും വീണ്ടും ചിരിപ്പിക്കാൻ എത്തിട്ടുണ്ട്ട്ടാ.!! | Cute Kunjumonum Kunjumakkalum Viral Video

Cute Kunjumonum Kunjumakkalum Viral Video : സോഷ്യൽ മീഡിയകളുടെ ലോകത്ത് ജീവിക്കുന്ന നാം ഇന്ന് സ്മാർട്ട്സ് ഫോണിലും, സോഷ്യൽ മീഡിയയിലും ആണ് സമയം ചിലവഴിക്കുന്നത്. വിനോദത്തിൽ ഏർപ്പെടേണ്ട കുരുന്നുകൾ സോഷ്യൽ മീഡിയയിലാണ് പ്രധാന കളികൾ കളിക്കുന്നത്. സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ നമുക്ക് കാണാൻ സാധിക്കു.

എന്നാൽ ചിലർ യുട്യൂബിലൂടെയാണ് വീഡിയോകളായി പങ്കു വയ്ക്കുന്നത്. ഇത്തരം വീഡിയോ പങ്കുവയ്ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ചിലർ പങ്കു വയ്ക്കുന്ന വീഡിയോകൾ ജനങ്ങൾക്ക് പ്രിയങ്കരമാവാറുമുണ്ട്. അത്തരം വീഡിയോകൾ പ്രേക്ഷകർ സ്വീകരിക്കുകയും അതിന് അവർക്ക് വരുമാനം ലഭിക്കാറുമുണ്ട്. അത്തരത്തിൽ പ്രേക്ഷകർ സ്വീകരിച്ച ഒരു യുട്യൂബ് ചാനലാണ് മെലഡി മെയ്ക്കേർസ് മല എന്ന കുഞ്ഞുമോനും കുഞ്ഞു മക്കളും എന്ന ചാനൽ.

അച്ഛനും അമ്മയും മൂന്നു മക്കളും അപ്പാപ്പനും ആണ് ഈ ചാനലിലെ പ്രധാന താരങ്ങൾ. ഇവരുടെ ഓരോ വീഡിയോകൾക്കും ഇവർ കൊടുക്കുന്ന ഹ്യൂമറാണ് ഇവരെ മറ്റുള്ള യുട്യൂബ് ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇളയ കുഞ്ഞായ അക്കുമോളുടെ അപ്പ എന്നുള്ള വിളി തന്നെ ഹാസ്യ സ്വരത്തിൽ വിളിക്കുന്നത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. ഇത്തവണ ചാനലിൽ പങ്കുവെച്ച വീഡിയോ ജിജോയും അക്കു മോളും തമ്മിലുള്ളതായിരുന്നു. വലിയ പരാതിയുമായി പുസ്തകവുമെടുത്താണ് അക്കുമോളുടെ വരവ്. എക്സാം കഴിഞ്ഞ് പേപ്പർ കിട്ടിയെന്നും, ഞാൻ നല്ലവണ്ണം പഠിക്കുന്ന കുട്ടിയാണെന്ന് അപ്പയ്ക്ക് അറിയില്ലേ എന്നും, എന്നിട്ടും ടീച്ചർ എൻ്റെ ബുക്ക് നിറയെ മുട്ട ഇട്ട് വച്ചിരിക്കുന്നുവെന്നാണ്

അക്കുമോളുടെ പരാതി. ഞാൻ ടീച്ചറോട് പറഞ്ഞു ടീച്ചറെന്താ കോഴിപിടിയാണോ എന്ന്. ഇത് കേട്ട് ടീച്ചർ ബുക്കിൽ വലിയൊരു മുട്ടയിട്ടു വച്ചു. എന്നിട്ട് എന്നോട് പുഴുങ്ങി തിന്നാനും പറഞ്ഞു. അത് കേട്ട് ടീച്ചർക്ക് ദേഷ്യ വന്നതും, അപ്പയെ കൂട്ടി നാളെ വന്നാൽ മതിയെന്നും പറഞ്ഞു. നാളെ അപ്പ എൻ്റെ കൂടെ വരണമെന്ന് പറഞ്ഞപ്പോൾ, തന്ത്രത്തിൽ അമ്മയെ കൂട്ടാൻ പറയുന്നുണ്ട് അപ്പ. അവസാനം അപ്പയ്ക്ക് ടീച്ചറുടെ കോഴിമുട്ട കാണണോ എന്നും, അപ്പ വേണമെങ്കിൽ പുഴുങ്ങി തിന്നോ എന്നും പറയുന്നിടത്താണ് കുട്ടിയുടെ ജോക്ക് നിറഞ്ഞു നിൽക്കുന്നത്. രണ്ട് മിനുട്ടിലുള്ള വീഡിയോയിൽ നിറഞ്ഞു നിൽക്കുന്ന നർമ്മം വളരെ വലുതായതാണ് പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയത്.

5/5 - (2 votes)