വിജയമാധവ് പാട്ടൊക്കെ നിർത്തി വീട്ടുപണിയാണോ?ദോശ ചുട്ടു മറുപടി കൊടുത്ത് ദേവിക നമ്പ്യാരുടെ മാഷ്.വീഡിയോക്ക് കയ്യടി. | Vijay Madhav Angry Response Viral Video Malayalam

Whatsapp Stebin

Vijay Madhav Angry Response Viral Video Malayalam : ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവനെ അറിയാത്ത മലയാളികൾ ഇല്ല. ഐഡിയ സ്റ്റാർ സിംഗർ എന്നാ ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് വിജയ് മാധവ് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. സംഗീത പിന്നണിഗാന രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ഇദ്ദേഹം. തന്റെ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ വിജയ് മാധവ് മടിക്കാറില്ല. ഭാര്യ ദേവിക പ്രഗ്നന്റ് ആയത് മുതൽ എല്ലാ വിശേഷങ്ങളും ആരാധകർക്ക് മുൻപിലേക്ക് താരം കൊണ്ടുവരാറുണ്ട്. കുഞ്ഞു പിറന്നതും പേരിടൽ കർമ്മം നിർവഹിച്ചതും എല്ലാം പ്രേക്ഷകർ കണ്ടുകഴിഞ്ഞു. മകന്റെ പേരാണ് ആത്മജമാധവ്.

കുഞ്ഞു പിറന്നതിനുശേഷം വിജയിയും ദേവികയും മകന്റെ കാര്യത്തിൽ തിരക്കിലാണ്. ടെലിവിഷൻ മേഖലയിലൂടെ തന്നെ അഭിനയരംഗത്ത് സജീവ സാന്നിധ്യമായ വ്യക്തിയാണ് ദേവിക നമ്പ്യാർ .എന്നാൽ ഇപ്പോൾ ഇതാ വിജയ് മാധവ് തനിക്കെതിരെ ഉണ്ടാകുന്ന സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങൾക്ക് ഒരു കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ്.എല്ലായിപ്പോഴും വീട്ടുകാര്യങ്ങളും ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങളും ശ്രദ്ധിക്കുന്ന വിജയ് മാധവിനോട് സ്വല്പം കുശുമ്പ് തോന്നാത്ത ആളുകൾ ഇല്ല എന്ന് വേണം പറയാൻ. ഇത്തരം ആളുകളോടാണ് വിജയ് ചിലത് പറയുന്നത്. അയാൾക്ക് എന്താ പണി..

മാഷിന് ജോലിയും കൂലിയും ഇല്ലേ
ഇങ്ങനെ കുട്ടിയെ കുളിപ്പിച്ചു നടക്കുന്നത് എന്തിന.. തുടങ്ങി തന്റെ കാര്യത്തിൽ ഇടപെടുന്നവർക്കുള്ള മറുപടിയാണ് വിജയ് പറയുന്നത്.ദേവികയുടെ പ്രസവ ശുശ്രൂഷ കൂടി നടക്കുന്നതിനാൽ കുഞ്ഞിന്റെ കാര്യത്തിൽ കുറച്ച് അധികം ശ്രദ്ധ വിജയ് മാധവ് ചെലുത്തുന്നുണ്ട്.തന്നോട് ചോദ്യം ചോദിച്ചവർക്ക് നല്ല ദോശ ചുട്ടുകൊണ്ടാണ് താരം മറുപടി പറയുന്നത്. ഞാനിപ്പോൾ ആത്മജയെ തൊട്ടിലിൽ ഉറക്കിയേയുള്ളൂ. ദേവിക ട്രീറ്റ്മെന്റന് കയറി. 3,4 മാസത്തേക്ക്

ഞാൻ ജോലിയിൽ നിന്നും ലീവ് ആണ്.പാട്ടിനൊന്നും പോകുന്നില്ല. വ്ലോഗ് ചെയ്യുന്നുണ്ട്, പിന്നെ സോറിയാസിസിന് ഒരു ഓയിലും ഇതാണ് ഇപ്പോഴുള്ള എന്റെ പണി.ഇതാണ് എനിക്കുള്ള സന്തോഷം. ഇതൊക്കെ എല്ലാവരോടും ഒന്ന് പറയണമെന്ന് തോന്നി. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. എന്നായിരുന്നു താരം പറഞ്ഞത്. ശരിക്കും പറഞ്ഞാൽ ഞാനൊരു ഹൗസ് ഹസ്ബൻറ് ആണ് എന്നാണ് വീഡിയോ പങ്കുവെച്ചതിന്റെ താഴെ വിജയ് അടിക്കുറിപ്പ് ആയി ചേർത്തതും.
നിരവധി ആളുകൾ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Rate this post