MOM തിരിച്ചിട്ടാൽ WOW.!!ജ്യോതികയുടെ സൗന്ദര്യത്തിന്റെ സീക്രെട്ട് ഇതാണ്.!!വീഡിയോ പുറത്ത്. | Jyothika Viral Workout Video Malayalam

Jyothika Viral Workout Video Malayalam : തമിഴ് സിനിമ മേഖലയിൽ അഭിനയിക്കുന്ന നായികമാർ നമ്മളുടെ മനസ്സിലേക്ക് കടന്നുവരുമ്പോൾ അതിൽ ആദ്യം സ്ഥാനം പിടിക്കാറുള്ളത് ജ്യോതികയാണ്.തമിഴ് മാത്രമല്ല ഹിന്ദി തെലുങ്ക് സിനിമ മേഖലയിലും ഒരു കാലത്ത് ജ്യോതിക സജീവ സാന്നിധ്യമായിരുന്നു.തമിഴ് സിനിമ താരമായ സൂര്യയാണ് ഭർത്താവ്. ഇരുവരും തമ്മിലുള്ള ദാമ്പത്യം എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒന്നാണ്. പരസ്പരം സ്നേഹവും സഹകരണവും ആണ് ഇവർ.

വിവാഹശേഷം ജ്യോതിക സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല. എന്നാൽ നല്ല കഥാപാത്രങ്ങൾ തന്നെ തേടിയെത്തുമ്പോൾ തീർച്ചയായും സിനിമയിലേക്ക് തിരിച്ചുവരും എന്ന് ജ്യോതിക പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടിയോടൊപ്പം കാതൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ജ്യോതിക. അധികം വൈകാതെ തന്നെ ചിത്രം തീയറ്ററുകളിൽ റിലീസിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ജ്യോതികയുടെ കരിയറിലെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്. ഇത് സംവിധാനം ചെയ്തത് പ്രിയദർശനാണ് . ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ ആയി ചിത്രത്തിൽ വേഷമിട്ടത്.

 Jyothika Viral Workout Video Malayalam

പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ. സൂര്യയുടെ നായികയായും താരം നിരവധി സിനിമകളിൽ തിളങ്ങി. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സജീവമാണ് ജ്യോതിക. തന്റെ എല്ലാ വിശേഷങ്ങളും താരം ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന ജ്യോതികയുടെ സീക്രട്ടിനെ പറ്റി നിരവധി ആരാധകർ ചോദിച്ചിട്ടുണ്ട്. എന്നാൽ അതിനുള്ള ഒരു ഉത്തരമാണ് ഇപ്പോൾ താരം തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ. ഫിറ്റ്നസിൽ വളരെയേറെ ശ്രദ്ധിക്കുന്ന ഒരാളാണ് സൂര്യ. അതുപോലെതന്നെ ഭാര്യ ജ്യോതികയും കുറെ നാളായി ഇപ്പോൾ

ഫിറ്റ്നസ് രംഗത്ത് സജീവമാണ്. താരത്തിന്റെ പുതിയ വർക്ക് ഔട്ട് വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നത്. താരത്തിന്റെ കിടിലൻ വർക്കൗട്ട് വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. Mom തിരിച്ചിട്ടാൽ wow എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏതായാലും നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോ കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Jyotika (@jyotika)

Rate this post