ഇരുപത് വർഷത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിന്നതിൻ്റെ കാരണം വെളിപ്പെടുത്തി വെള്ളിനക്ഷത്രം താരം മീനാക്ഷി.!! | Vellinakshathram Movie Fame Meenakshi

Vellinakshathram Movie Fame Meenakshi :വെള്ളിനക്ഷത്രം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം നേടിയ നടിയാണ് മീനാക്ഷി.തമിഴിലും, തെലുങ്കിലുമൊക്കെയായി വെറും 8 സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയിരുന്നത്. ഷർമിലി എന്ന പേരിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരം ‘കാക്ക കറുമ്പൻ’ എന്ന ചിത്രത്തിലെ കഥാപാത്രമായ മീനാക്ഷി എന്ന പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. 2005-ൽ പൊൻമുടി പുഴയോരത്ത് എന്ന ചിത്രത്തിൽ

അഭിനയിച്ചതിന് ശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ താരം സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം സിനിമയിലെ മോശം അനുഭവമാണെന്നും, പഠിക്കാൻ പോയെന്നുമൊക്കെ ഗോസിപ്പുകൾ ഉയർന്നു വന്നിരുന്നെങ്കിലും, എന്നാൽ 20 വർഷത്തിനു ശേഷം സിനിമ വിടാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ജാങ്കോസ്പേസിന് നൽകിയ

അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ച് എത്തിയത്. ‘സിനിമ വിടാനുള്ള യഥാർത്ഥ കാരണം കുടുംബത്തിന് പ്രാധാന്യം കൊടുത്തതു കൊണ്ടാണെന്നും, ഭർത്താവിന് അഭിനയിക്കുന്നതിൽ ഒരു താൽപര്യക്കുറവുമില്ലെന്ന് താരം പറഞ്ഞു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളായതിനാൽ ഇപ്പോൾ വരെ ഒരു പാട് യാത്രകൾ ചെയ്തെന്നും മീനാക്ഷി പറയുകയുണ്ടായി. സോഷ്യൽ മീഡിയ പേജുകളിൽ മീനാക്ഷി എന്ന നായികയെ തിരഞ്ഞവർ ഉണ്ടായിരുന്നെന്ന് ചോദിച്ചവർ ഉണ്ടായിരുന്നെന്ന് അവതാരിക

പറഞ്ഞപ്പോൾ, ഞാൻ സുഹൃത്ത് വഴി അറിഞ്ഞിരുന്നെന്നും, എനിക്ക് സോഷ്യൽ മീഡിയയൊന്നുമില്ലെന്നും, വ്യക്തി ജീവിതം ബഹുമാനിച്ചാണ് ഞാൻ സോഷ്യൽ മീഡിയയൊക്കെ ഒഴിവാക്കിയതെന്ന് പറയുകയാണ് നടി. എന്നാൽ ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ എൻ്റെ ഫോട്ടോയിട്ട് ഞാൻ ഇവിടെയുണ്ടെന്ന് പറഞ്ഞപ്പോൾ, അത് വലിയ വിഷയമായി. അങ്ങനെ എൻ്റെ മാനേജർ നിങ്ങളെ സ്നേഹിക്കുന്നവർ ഇപ്പോഴുമുണ്ടെന്നും, അതിനാൽ മാഡം തിരിച്ചു വരണമെന്നും പറയുകയാണ്. ഇപ്പോൾ എനിക്ക് അഭിനയിക്കാൻ സമയമുണ്ടെന്നും, ഡേറ്റ് കൊടുക്കാൻ ഓക്കെയാണെന്നും താരം പറയുകയുണ്ടായി. നല്ല അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും അഭിനയിക്കുമെന്നും പറയുകയായിരുന്നു മീനാക്ഷി.

Rate this post