ഡയറക്ടർ ഉറങ്ങും ഞങ്ങൾ പാടും, നരന്റെ മകനോടൊപ്പം നരനിലെ പാട്ടുമായി വർഷങ്ങൾക്ക് ശേഷം താരങ്ങൾ.!! | Varshanghalkushesham Location Song Video Viral

Varshanghalkushesham Location Song Video Viral: തിയേറ്ററുകളിൽ ഇപ്പോൾ ആഘോഷമായി ഓടുകയാണ് എല്ലാവരും കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീതിന്റെ സൂപ്പർഹിറ്റ് ചിത്രത്തിനായി എല്ലാ സിനിമ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എല്ലാവരുടെയും പ്രതീക്ഷകളുടെ മാറ്റ് കൂട്ടിയാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെ ഏറ്റവും വലിയ

പ്രത്യേകത ഇതിന്റെ ടീം തന്നെ ആയിരുന്നു. എന്നും സൗഹൃദങ്ങൾക്കിടയിൽ നിന്ന് കൊണ്ട് സിനിമയെടുക്കുന്നയാളാണ് വിനീത്. ഈ ചിത്രത്തിന്റെയും പ്രത്യേകത ഓഫ്‌ സ്ക്രീനിലെ ഇവരുടെ സൗഹൃദം തന്നെ ആയിരുന്നു. നിവിൻ പോളി, പ്രണവ് മോഹൻലാൽ, ബേസിൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ

അണിനിരന്നത്. വർഷങ്ങൾക്ക് ശേഷം ഈ തരങ്ങകൂടെയെല്ലാം മികച്ച പ്രകടനം കാണാൻ കഴിയുന്ന ഒരു ചിത്രം കൂടിയാണ് ഇത്. പ്രത്യേകിച്ച് ധ്യാനിന്റെ അഭിനയത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. സിനിമ ഇറങ്ങുന്നതിനു മുൻപേ പ്രൊമോഷൻ ഇന്റർവ്യൂകൾ തന്നെ വലിയ ഹിറ്റ് ആയിരുന്നു. ഇപോഴിതാ ചിത്രത്തിന്റെ വിജയത്തിന് ശേഷം താരങ്ങൾ പങ്ക് വെയ്ക്കുന്ന രസകരമായ വീഡിയോ ആണ് വൈറൽ ആകുന്നത്. പ്രൊഡ്യൂസറായ വൈശാഖ് സുബ്രമണ്യൻ , ധ്യാൻ , അജു, ബേസിൽ, അഭയ് വാര്യർ, പ്രണവ് മോഹൻലാൽ എന്നിവർ ചേർന്നു നരനിലെ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് പാടുന്ന വീഡിയോ ആണ് താരങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. റീലിലെ കമന്റുകൾ ആണ് രസകരം അഭിമുഖങ്ങളിൽ പോലും

കാണാറില്ലാത്ത പ്രണവിനെ ഇങ്ങനെയൊരു തമാശ വിഡിയോയിൽ കണ്ടതിൽ അത്ഭുതപ്പെടുകയാണ് ആരാധകർ. നരന്റെ മകനും ഉണ്ടല്ലോ, ആ പുറകിൽ നിൽക്കുന്ന തടിക്കാരൻ ഈ സൈസ് എസുക്കാത്തതാണല്ലോ എന്നൊക്കെയാണ് പ്രണവിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റുകൾ. ഡയറക്ടർ ഉറങ്ങും ഞങ്ങൾ പാടും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

Rate this post