സരസ്വതിയമ്മയുടെ കാൽ ഓടിയൽ നാടകം സുമിത്ര കൈയോടെ പൊക്കി.!! അനിരുദ്ധ് അമ്പലത്തിൽ വന്നിരുന്നോ എന്നറിയാൻ വന്ന പൂജയെ ചതിച്ച് പങ്കജ്.!! | Kudumbavilakku Today Episode April 19
Kudumbavilakku Today Episode April 19: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൻ്റെ സീസൺ രണ്ടാം ഭാഗത്തിൽ വലിയ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര പറഞ്ഞതനുസരിച്ച് പൂജ അനിരുദ്ധ് വന്നിരുന്നോ എന്ന് അന്വേഷിക്കാൻ അമ്പലത്തിൽ പോവാൻ ഒരുങ്ങുകയാണ്. പിന്നീട് കാണുന്നത് സുമിത്രയ്ക്ക് ഒരു പേപ്പറിൽ ഇന്ന് ഉണ്ടാക്കേണ്ട ഭക്ഷണത്തിൻ്റെ മെനു എഴുതി രഞ്ജിത നൽകുകയാണ്. അതിനിടയിൽ പലതും പറഞ്ഞ് രഞ്ജിത സുമിത്രയെ അപമാനിക്കുന്നുണ്ട്. എന്നാൽ ഞാനും അമ്മയും കഴിക്കുന്ന ഭക്ഷണത്തിൻ്റെ ചിലവ് ഞാൻ തരുമെന്ന് സുമിത്ര പറയുകയാണ്. പിന്നീട് കാണുന്നത് പങ്കജ് ദീപുവിൻ്റെ വീട്ടിൽ വരികയാണ്. അപ്പോൾ പൂജ ഒരുങ്ങി പോകാൻ നോക്കുമ്പോഴാണ് അപ്പു വരുന്നത്. അപ്പു
വന്നപ്പോൾ, അമ്പലത്തിൽ ഞാൻ പോയ്ക്കൊള്ളാമെന്ന് അപ്പു പറഞ്ഞപ്പോൾ, എന്തായാലും പങ്കജ് വന്നില്ലേയെന്നും, അതിനാൽ ഞങ്ങൾ പോയിട്ട് വരാമെന്ന് പറഞ്ഞ് പൂജ പങ്കജിൻ്റെ കൂടെ അമ്പലത്തിൽ പോവുകയാണ്. അപ്പു ആകെ വിഷമിച്ചു നിൽക്കുകയാണ്. അപ്പോൾ ദീപു അപ്പുവിനോട് അവൾക്ക് അവൻ്റെ കൂടെ പോകാനാണ് ഇഷ്ടമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനിരുദ്ധ് വാടക വീട് നോക്കുകയാണ്. ആ കാര്യം ഫോണിൽ സംസാരിക്കുന്നത് കേട്ട് സ്വരമോൾ എവിടെയാണ് വീട് നോക്കുന്നതെന്ന് ചോദിക്കുകയാണ്. എൻ്റെ നാട്ടിലാണെന്ന് പറയുകയാണ്. എന്നാൽ ഇതൊക്കെ കേട്ടിരുന്ന പ്രേമ
അനിരുദ്ധിനോട് നീയും നിൻ്റെ മോളും പോയ്ക്കോയെന്നും, എൻ്റെ മോൾ നിൻ്റെ കൂടെ വരില്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ അനിരുദ്ധ് അനന്യ കൂടി നമ്മുടെ കൂടെ വരുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സുമിത്ര റൂമിൽ വരുമ്പോൾ, സരസ്വതി അമ്മയെ റൂമിൽ കാണുന്നില്ല. ബാത്ത് റൂമിൽ പോയി വരുന്നതാണ് കാണുന്നത്. എന്നാൽ സുമിത്രയെ കണ്ടതും, സരസ്വതിയമ്മ നടക്കാൻ കഴിയാത്തത് പോലെ അഭിനയിക്കുകയാണ്. പിന്നീട് കാണുന്നത് പങ്കജും പൂജയും അമ്പലത്തിൽ എത്തുന്നതാണ്. നട
അടക്കാറായെന്ന് പറഞ്ഞ് പങ്കജ് വേഗം നടക്കാൻ ശ്രമിക്കുമ്പോൾ, തൊഴുന്നത് പിന്നെയാകാമെന്ന് പറയുകയാണ് പൂജ. പിന്നീട് ഞാൻ വന്നത് അനിരുദ്ധേട്ടൻ അമ്പലത്തിൽ അന്ന് വന്നിരുന്നോ എന്ന് അന്വേഷിക്കാനാണ്. ഇത് കേട്ടതും പങ്കജ് ഞെട്ടുകയാണ്. അപ്പോഴാണ് രഞ്ജിത വിളിക്കുന്നത്. രഞ്ജിതയോട് ഈ കാര്യങ്ങളൊക്കെ പങ്കജ് പറഞ്ഞപ്പോൾ, രഞ്ജിത ആകെ ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.