പുതിയ ഫ്ലാറ്റ് വാങ്ങിയതിന് പിന്നാലെ അടുത്ത സന്തോഷം; വരദയുടെ സോഷ്യൽ മീഡിയയിലൂടെ ഹാപ്പി ന്യൂസ് അറിയിച്ചത് .| Varadha Jishin New Happy News Malayalam

Whatsapp Stebin

Varadha Jishin New Happy News Malayalam : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്ന അമലയിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് വരദ. ഈ പരമ്പരയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ജിഷിനാണ് വരദയുടെ ഭർത്താവ്.ഇരുവരും തങ്ങളുടെ വിവാഹശേഷവും അഭിനയരംഗത്തെ സജീവസാന്നിധ്യങ്ങളാണ്.പരമ്പരകളിലൂടെയും ടെലിവിഷനിലൂടെയും മാത്രമല്ല വരദ പ്രേക്ഷകരെ തേടി എത്താറുള്ളത് സോഷ്യൽ മീഡിയയിലൂടെയും തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്.പരമ്പരയിലൂടെ മാത്രമല്ല വരദ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുള്ളത് ചില സിനിമകളിലും

താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്.2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു വരദ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്.ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന ചിത്രത്തിൽ ആയിരുന്നു. വരദയ്ക്കും ഭർത്താവ് ജിഷിനും ഒരു മകനാണ് ഉള്ളത്. താരം തന്റെ മകനോടൊപ്പം ഉള്ള ചിത്രങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ മകനോടൊപ്പം ഉള്ള ഒരു ചിത്രം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. മകന്റെ പിറന്നാളിനോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങൾ ആണ് ഇവ.Happy Birthday my sunshine I love you so much എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.തന്റെ കുടുംബത്തോടൊപ്പം ഉള്ള വളരെ

ചെറിയ ഒരു പിറന്നാൾ ആഘോഷമായി ആണ് വരദ മകന്റെ ബർത്ത് ഡേ ആഘോഷിച്ചിരിക്കുന്നത്.ജിയാൻ എന്നാണ് മകന്റെ പേര്. മകനെ ചേർത്ത് പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഒന്നിച്ച് കേക്ക് മുറിക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ജിയാന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്.

View this post on Instagram

A post shared by Varada (@varada_emi)

Rate this post