മുടികൊഴിച്ചിൽ പൂർണ്ണമായും മാറി കറുത്ത ഇട തൂർന്ന മുടിക്കായി വീട്ടിൽ തയ്യാറാക്കാവുന്ന ഹെയർ ഓയിൽ.!! | Home Made Natural Hair oil

Castor oil
Coconut or almond oil (to dilute)
Few drops of rosemary essential oil (optional)

Home Made Natural Hair oil: മുടികൊഴിച്ചിൽ, അകാലനര, കഷണ്ടി പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ പേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം അസുഖങ്ങളെല്ലാം ആളുകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമായി പലരും ചെയ്യുന്നത് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് പ്രമുഖ ബ്രാൻഡുകളുടെ ഹെയർ ഓയിൽസ് വാങ്ങി ഉപയോഗിക്കുക എന്നതാണ്. എന്നാൽ അതുകൊണ്ട് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയും ഇല്ല. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ നല്ല ഇടതൂർന്ന മുടി വളർത്തിയെടുക്കാനായി തയ്യാറാക്കാവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു എണ്ണ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ വെളിച്ചെണ്ണ, കറ്റാർവാഴ,ഉള്ളി, കറിവേപ്പില ഇത്രയും മാത്രമാണ്.എണ്ണ കാച്ചുന്നതിന് മുൻപായി മീഡിയം സൈസിലുള്ള ഒരു സവാളയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു വലിയ കറ്റാർവാഴയുടെ തണ്ടെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് അതും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇവയുടെ രണ്ടിന്റെയും സത്ത് മാത്രമായി ഒരു തുണി ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു വലിയ കപ്പ് അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരച്ചുവച്ച ഉള്ളിയുടെ കൂട്ടും, കറ്റാർവാഴയുടെ കൂട്ടും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ഇവയുടെ രണ്ടിന്റെയും നിറം മാറി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ കറിവേപ്പില കൂടി എണ്ണയിലേക്ക് ഇട്ട് മൂപ്പിച്ചെടുക്കണം. ഒരു

കാരണവശാലും തീ കൂട്ടി വച്ച് എണ്ണ കാച്ചാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണയുടെ ചൂട് കൂടി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. എണ്ണ തണുത്ത ശേഷം അതിൽ ഉപയോഗിച്ച എല്ലാ സാധനങ്ങളും കൈ ഉപയോഗിച്ച് പൊടിച്ച് ചേർക്കുക. ശേഷം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ച് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ തലയിൽ ഉണ്ടാകുന്ന താരൻ, മുടികൊഴിച്ചിൽ പോലുള്ള അസുഖങ്ങൾക്കെല്ലാം നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Natural Hair oil

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post