ഇതൊന്നും അറിയാതെ എത്ര പേർ വിഷമിക്കുന്നുണ്ടാകും.!! അടുക്കളയിലെ ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Useful Kitchen Tips

Store herbs in damp paper towel.
Use lemon to clean cutting boards.
Freeze leftover curry in ice trays.
Keep salt in rice to avoid moisture.
Use baking soda to clean utensils.
Useful Kitchen Tips : അടുക്കള ജോലികൾ പെട്ടെന്ന് തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഇവയിൽ മിക്ക ടിപ്പുകളും ഉദ്ദേശിച്ച സമയത്ത് വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയത്ത് ദോശ, ഇഡ്ഡലി എന്നിവയ്ക്കായി മാവ് അരച്ചു വയ്ക്കുമ്പോൾ അവ പുളിക്കാതെ ഇരിക്കുന്നത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. അത് ഒഴിവാക്കാനായി
ചെറിയ അളവിലാണ് മാവ് അരയ്ക്കുന്നത് എങ്കിൽ അരച്ചശേഷം ഒരു കേസറോളിൽ ഒഴിച്ച് അടച്ച് വയ്ക്കുകയാണെങ്കിൽ രാവിലെ ആകുമ്പോഴേക്കും നല്ല രീതിയിൽ പുളിച്ച് പൊന്തി വന്നിട്ടുണ്ടാകും. കൂടുതൽ അളവിൽ മാവ് തയ്യാറാക്കി സൂക്ഷിക്കുകയാണെങ്കിൽ ചെറിയ കാസറോളുകളിൽ ഒഴിച്ച് വയ്ക്കുന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ ഒരു വലിയ കുക്കർ എടുത്ത് അതിനകത്ത് മാവ് ഒഴിച്ച് അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്. ബട്ടൂര പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി
മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് പെട്ടെന്ന് പൊന്തി കിട്ടുക എന്നത് ഒരു വലിയ പ്രശ്നമാണ്. മാവ് പെട്ടെന്ന് പൊന്തി കിട്ടാനായി വീട്ടിൽ ഓവൻ ഉണ്ടെങ്കിൽ അത് അല്പനേരം പ്രീഹീറ്റ് ചെയ്ത ശേഷം ഓഫ് ചെയ്യുക. ശേഷം അതിനകത്തേക്ക് തയ്യാറാക്കി വെച്ച മാവ് എടുത്തു വക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പൊന്തി കിട്ടുന്നതാണ്. ബാത്റൂം പോലുള്ള ഭാഗങ്ങളിൽ എപ്പോഴും സുഗന്ധം നിലനിർത്താനായി കെച്ചപ്പ് പോലുള്ളവ വാങ്ങുമ്പോൾ ലഭിക്കുന്ന ബോട്ടിൽ എടുത്ത് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ഒരു ചെറിയ പാക്കറ്റ് കംഫർട്ട് ഒഴിച്ചതിനു ശേഷം അടപ്പിനു മുകളിൽ രണ്ടോ മൂന്നോ ഹോൾസ് ഇട്ടു കൊടുക്കുക.
ഇത് ആവശ്യമുള്ള ഇടങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ എപ്പോഴും നല്ല സുഗന്ധം അവിടെ നിലനിൽക്കുന്നതാണ്. ഉപയോഗിച്ച് പഴകിയ പാനുകൾ വീട്ടിലുണ്ടെങ്കിൽ അവ എങ്ങിനെ മീൻ വറുക്കുന്നതിനും മറ്റുമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. ആദ്യം തന്നെ പാൻ ഒന്ന് ചൂടാക്കിയ ശേഷം അതിന് മുകളിൽ ഒരു വാഴയില വട്ടത്തിൽ മുറിച്ചു വയ്ക്കുക. അതിനു മുകളിലേക്ക് എണ്ണയൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ വറുക്കാൻ ആവശ്യമായ മീൻ കഷണങ്ങൾ വയ്ക്കുകയാണെങ്കിൽ നല്ല സ്വാദോട് കൂടിയ മീൻ വറുത്തത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Useful Kitchen Tips Credit : Thasnis World
Useful Kitchen Tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!