ഇത് എന്റെ എട്ടാമത്തെ ഓപ്പറേഷൻ.!! പൊന്നുവിന്റെ സർജറി കഴിഞ്ഞപ്പോൾ തന്നെ അമ്മയ്ക്കും; എന്നെ കൊണ്ട് ഇവർ ബുദ്ധിമുട്ടുകയാണെന്നു ഉപ്പും മുളകും സംഗീതാമ്മ.!! |Uppum Mulakum Lite Sangeetha Hospitalised News

Uppum Mulakum Lite Sangeetha Hospitalised News : സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതമായ ഫാമിലിയാണ് ഉപ്പും മുളകും ലൈറ്റ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയോട് സാദൃശ്യം തോന്നുന്ന കുടുംബാംഗങ്ങളും മറ്റുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയേയും ആളുകൾക്ക് ജനപ്രിയമാക്കി തീർത്തത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞ ഫാമിലിയിലെ പൊന്നുവിന്റെ വിവാഹവും പിന്നീട്

നടന്ന വിശേഷങ്ങളും ഒക്കെ ഇരുകൈയും നീട്ടിയാണ് ആളുകൾ ഏറ്റെടുത്തത്. തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന ഫാമിലിയിലെ ഓരോരുത്തരും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. കുടുംബത്തിലെ കുഞ്ഞി എന്ന ഇളയ മകൾ ക്യാൻസർ രോഗബാധിതയായി കുറേക്കാലം ആർസിസിയിൽ കഴിഞ്ഞതിന്റെ കാര്യങ്ങളൊക്കെ മുൻപ് താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു.

ഇപ്പോൾ കുഞ്ഞിക്ക് കുഴപ്പമൊന്നുമില്ല എന്നും ഡോക്ടർ അതിനെപ്പറ്റി ചിന്തിക്കേണ്ട എന്ന് പറഞ്ഞിരുന്നു എന്നുമാണ് കുടുംബം പറഞ്ഞത്. എന്നാൽ ഇപ്പോൾ പൊന്നുവിന്റെയും മറ്റും അമ്മ സംഗീത പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രിയിലേക്ക് പോവുകയാണ് എന്നും ഒട്ടും വയ്യ എന്നും പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ പിന്നീട് കാണിക്കുന്നത്

ആശുപത്രിയിൽ സർജറിക്ക് അഡ്മിറ്റ് ചെയ്തിരിക്കുന്ന പൊന്നുവിന്റെ അമ്മയെ കാണിച്ചുകൊണ്ടാണ്. ബ്രസ്റ്റിൽ ചെറിയ വേദനയുണ്ടായിരുന്നു എന്നും ഡോക്ടറെ കാണിച്ചപ്പോൾ പഴുപ്പ് കൂടുതലാണെന്നും അത് ടെസ്റ്റിന് അയക്കണമെന്നും പറഞ്ഞു. പനി കൂടിയുള്ളതുകൊണ്ട് കുഞ്ഞുങ്ങളെയും അഡ്ജസ്റ്റ് ചെയ്യേണ്ട സാഹചര്യം ആയതുകൊണ്ട് ഡോക്ടറോട് നാളെ വന്ന് അഡ്മിറ്റ് ആയി കൊള്ളാം എന്ന് പറഞ്ഞ്ഞങ്ങൾ വീട്ടിലേക്ക് പോയി.എന്നാൽ വീട്ടിൽ ചെന്നപ്പോൾ തന്നെ എനിക്ക് തീരെ വയ്യാതെയായി. ഒരു മണിക്കൂറിനുള്ളിൽ

ഞങ്ങൾ തിരികെ വീണ്ടും ആശുപത്രിയിൽ എത്തി അഡ്മിറ്റ് ആയിരിക്കുകയാണ്. നാളെ സർജറി ഉണ്ടായിരിക്കുമെന്ന് സംഗീത പറയുന്നു. ഇതു തന്റെ എട്ടാമത്തെ ഓപ്പറേഷൻ ആണെന്നും തനിക്ക് വേണ്ടി അനു ചേട്ടൻറെ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും ലക്ഷങ്ങൾ ചിലവാക്കിയെന്നുമാണ് പൊന്നുവിന്റെ അമ്മ പറയുന്നത്. എന്നാൽ പണം ഒന്നും വലിയ കാര്യമല്ലെന്നും ടെസ്റ്റ് കഴിയുമ്പോഴും കുഴപ്പമൊന്നുമില്ലാതെ ഇരിക്കട്ടെ എന്നാണ് ദൈവത്തോട് പറയുന്നത് എന്നും പൊന്നുവിന്റെ അച്ഛനും വീഡിയോയിലൂടെ പറയുന്നു.

Rate this post