ഏറ്റവും ആഗ്രഹിച്ച മുഹൂർത്തം.!!ഉപ്പും മുളകും കുടുംബത്തിൽ ചോറൂണ് .!! കാത്തുവിന് അച്ഛന്റെ മടിയിൽ ഇരുന്ന് ചോറൂണ്.!! | Uppum Mulakum Lite Ponu Baby Kathu Chorunn

Uppum Mulakum Lite Ponu Baby Kathu Chorunn : യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരങ്ങളാണ് ഉപ്പും മുളകും ഫാമിലി. നിരവധി കുടുംബങ്ങളാണ് യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയത്. അത്തരത്തിലൊരു ചാനലാണ് ഉപ്പും മുളകും ലൈറ്റ്.ഇവർ പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. നിരവധി ആരാധകരാണ് ഇവരുടെ പുതിയ വീഡിയോസിനായി കാത്തിരിക്കുന്നത്. കുടുംബ

വിശേഷങ്ങൾ തന്നെയാണ് ഇവർ ഏറ്റവും കൂടുതൽ വീഡിയോസ് ചെയ്തിട്ടുള്ളത്. ഈ കുടുംബത്തിലെ നാലു മക്കളുടെയും അച്ഛന്റെയും അമ്മയുടെയും വിശേഷങ്ങൾ ആണ് യൂട്യൂബ് ചാനലിലെ പ്രധാന കൺടെന്റ്. കുടുംബത്തിലെ പ്രധാന താരമാണ് പൊന്നു എന്ന അഞ്ജന.എന്നാൽ അഞ്ജന എന്ന പൊന്നുവിന്റെത്

പ്രണയ വിവാഹമായിരുന്നു. പൊന്നുവിനെ വിവാഹം കഴിച്ചത് ഷെബിൻ ആണ്. വിവാഹത്തിനുശേഷം കുടുംബം ഇവരെ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾ ആണ്. ആരാധകർക്കും മുന്നിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് പൊന്നുവിന്റെയും ഷിബിന്റെയും കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും ആണ്.വളരെ മനോഹരമായി ഒരുക്കിയ ചടങ്ങിൽ വെള്ള നിറത്തിലുള്ള

വസ്ത്രങ്ങൾ ധരിച്ച് ഉപ്പും മുളകും ഫാമിലിയെ കാണാം. ഇരുവർക്കും പിറന്ന കണ്മണിയെ കാത്തു എന്നാണ് സ്നേഹത്തോടെ അവർ വിളിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അഞ്ജനക്ക് കുഞ്ഞു പിറന്നതിനെ കുറിച്ചുള്ള വിശേഷങ്ങൾ വലിയ വാർത്തയായിരുന്നു. തന്റെ കുഞ്ഞിനെ കാണാൻ ഉപ്പും മുളകും ഫാമിലിയിലെ അച്ഛനും അമ്മയും എത്തിയിരിക്കുന്നത് വീഡിയോയിൽ കാണാം. ഇവർ കുടുംബസമേതം ഉള്ള വീഡിയോ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരുന്നു. തന്റെ വിവാഹത്തിനുശേഷം പൊന്നൂസ് ബ്ലോഗ് എന്ന മറ്റൊരു യൂട്യൂബിൽ ചാനലിലൂടെ അഞ്ജനയും ഭർത്താവും സജീവമാണ്. നിരവധി ആരാധകരാണ് പൊന്നൂസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിന് ഉള്ളത്.

Rate this post