ഉപ്പും മുളകിൽ നിന്നും എന്നെ പുറത്താക്കി; കാരണം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മുടിയൻ.!! | Uppum Mulakum Fame Mudiyan Viral Interview

Uppum Mulakum Fame Mudiyan Viral Interview : ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് റിഷി. എന്നാൽ താരത്തിന്റെ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് ഒരു പക്ഷേ മനസ്സിലാകണമെന്നില്ല. എന്നാൽ മുടിയൻ എന്ന് പറയുമ്പോൾ അറിയാത്ത മലയാളികളും ഇല്ല.എന്നാൽ കഴിഞ്ഞ നാലുമാസമായി ഉപ്പും മുളക് പരമ്പരയിൽ മുടിയന്റെ സാന്നിധ്യം ഇല്ല. എന്തുകൊണ്ട്

എന്ന് മലയാളികൾ ഒന്നടങ്കം ചോദിച്ചു. എന്നാൽ ഇപ്പോൾ അതിന്റെ ഉത്തരവുമായി പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്റർവ്യൂവിൽ എത്തിയിരിക്കുകയാണ് മുടിയൻ.ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ മുടിയന്റെ ആരാധകരാണ്.മുടിയും കണ്ണടയും ഇല്ലാതെ മുടിയനെ മലയാളികൾ കണ്ടിട്ടുണ്ടാകില്ല. നല്ലൊരു സിനിമാറ്റിക് ഡാൻസർ കൂടിയാണ് താരം. ഉപ്പും മുളക് തനിക്ക് രണ്ടാമതൊരു കുടുംബം ആണെന്നും അതിലുള്ളവരെല്ലാം തന്റെ കുടുംബക്കാരാണെന്നും താരം പറഞ്ഞിരുന്നു. ഡി ഫോർ ഡാൻസിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.ഉപ്പും മുളകും കുടുംബത്തിലെ മൂത്ത മകന്റെ വേഷമാണ് താരം

കൈകാര്യം ചെയ്യുന്നത്. പരമ്പരയിൽ നിന്ന് അപ്രതീക്ഷിതമായി കാണാതായ മുടിയൻ ഇപ്പോൾ ഇന്റർവ്യൂവിൽ വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചിലത് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നു.ഉപ്പും മുളകിന്റെ ഡയറക്ടർ ഉണ്ണി സാറും ആയിട്ടുള്ള കുറച്ച് പേഴ്സണൽ ഇഷ്യൂസ് കാരണം കൊണ്ടാണ് ഞാൻ പരമ്പരയിൽ നിന്നും മാറി നിന്നത്. എന്നാൽ ഇപ്പോൾ ഇതാ അതിൽ നിന്നും എന്നെ പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ നടക്കുകയാണ്. മുടിയൻ ബാംഗ്ലൂരിൽ ഡ്രഗ് കേസിൽ കുടുങ്ങി എന്നാണ് പരമ്പരയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അതിന്റെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു രണ്ടുദിവസം കൊണ്ട് അത് അപ്പ് ആവും എന്നും എനിക്ക് വിവരം ലഭിച്ചു. അവിടെയുള്ള വിശ്വസ്തനായ

ഒരാളാണ് എന്നോട് പറഞ്ഞത് അയാൾ ആരാണെന്ന് എനിക്ക് വെളിപ്പെടുത്താൻ ആവില്ല. അവിടെയുള്ള ആർക്കും ഇക്കാര്യത്തെക്കുറിച്ച് ഉണ്ണി സാറിനോട് ചോദിക്കാൻ പറ്റില്ല. അത് ഒരു സീരിയൽ ആയി തുടങ്ങിയ പരിപാടിയല്ല. എന്നാൽ ഇപ്പോൾ അത് ഒരു സീരിയൽ പോലെ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെ ആയിരിക്കുന്നു. ഞങ്ങൾക്ക് പ്രോമിസ് തന്നിട്ടാണ് രണ്ടാമത് തുടങ്ങിയത്. ഉണ്ണി സാറിൽ നിന്നും പലവിധം ടോർച്ചറുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇവയെല്ലാം പറഞ്ഞു കൊണ്ടാണ് ഇപ്പോൾ മുടിയൻ രംഗത്ത് എത്തിയിരിക്കുന്നത്. മുടിയന്റെ വാക്കുകൾക്ക് താഴെ ജനങ്ങളിൽ നിന്നും വലിയ പ്രതികരണം ആണ് ലഭിക്കുന്നത്. മുടിയൻ വീണ്ടും ഉപ്പും മുളകിൽ തിരിച്ചെത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം.

1.3/5 - (10 votes)