കുഞ്ഞു നർത്തകി എത്തി കഴിഞ്ഞു; നടിയും നർത്തകിയുമായ ഉത്തര ഉണ്ണി അമ്മയായി.!! ആശംസകളുമായി സിനിമ ലോകം.!! | Uthara Unni Blessed A Baby Entertainment News

Uthara Unni Blessed A Baby Entertainment News : നർത്തകി,നടി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉത്തര ഉണ്ണി . ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും താരം പ്രസിദ്ധയാണ്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ ഉത്തര മടിക്കാറില്ല. ഉത്തരയുടെ വിവാഹവും തുടർന്നുള്ള ജീവിതവും എല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ

ഒരു കാര്യമാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഉത്തരയുടെ ഭർത്താവിന്റെ പേരാണ് നിതേഷ് നായർ. ഉത്തര ഗർഭിണിയായതും തുടർന്നുള്ള വിശേഷങ്ങളും പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇരുവർക്കും ഇപ്പോൾ ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. ധീമാഹി നിതേഷ് നായർ എന്നാണ് കുഞ്ഞിന്റെ പേര്. പേരിന്റെ അർത്ഥം ജ്ഞാനിയും ബുദ്ധിമതിയും എന്നാണ്. ഒരാൾ അവരുടെ ആന്തരിക ദൈവീക ഊർജ്ജങ്ങളെ സജീവമാക്കുക എന്നാണ് ഗായത്രി മന്ത്രത്തിൽ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. സൂര്യഗായത്രിയിലും

ഗണേശ ഗായത്രിയിലും തുടങ്ങി എല്ലാ ഗായത്രികളിലും ഇതിനെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.എന്നാണ് ഉത്തര സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല നിരവധി താരങ്ങളും ഉത്തരയുടെ പുതിയ പോസ്റ്റിനു താഴെ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പാരന്റ്ഹൂഡിലേക്ക് സ്വാഗതം എന്നാണ് ശില്പ ബാല ചിത്രങ്ങൾക്ക്

താഴെ കമന്റ് ചെയ്തത്. അതേസമയം എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു എന്നാണ് ദിവ്യ ഉണ്ണി കമന്റ് ചെയ്തത്. മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനു മുൻപ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.2021 ലാണ് താരം വിവാഹിതയാകുന്നത്. ആരാധകരെല്ലാം ഒരുപോലെ ഏറ്റെടുത്ത ഒരു വിവാഹമായിരുന്നു ഉത്തരയുടെത്. വളരെ ആഡംബര പൂർണമായ ആ വിവാഹം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് വിവാഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് അന്ന് രംഗത്തെത്തിയത്.

Rate this post