കഷ്ടപെടുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ; താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു .| Unni Mukundan New Viral Video Malayalam

Whatsapp Stebin

Unni Mukundan New Viral Video Malayalam : മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ താരം ലോകോത്തര നിലവാരത്തിലേക്ക് ആണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടാണ് തന്റെ കരിയറിൽ ഉണ്ണിമുകുന്ദൻ ഇന്ന് കാണുന്ന നിരയിലേക്ക് വളർന്നു വന്നിട്ടുള്ളത്. കേവലം ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഉണ്ണിമുകുന്ദൻ.

പ്രേക്ഷകരുടെ പ്രിയനടൻ എന്ന രീതിയിലേക്കാണ് ഉണ്ണിമുകുന്ദൻ മാറിയിരിക്കുന്നത്. ഇപ്പോൾ ഇതാ താരം ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നു. 2008ലാണ് ഈ ഓഡിഷൻ നടക്കുന്നത്. എന്നാൽ ഈ ഓഡിഷനിൽ ഉണ്ണിമുകുന്ദൻ പരാജയപ്പെടുകയായിരുന്നു.അന്നേ ദിവസം തന്റെ ഹൃദയം പാടെ തകർന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന യുവത്വങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വേണ്ടിയാണ് നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

unni mukundhan latest (2)

ഓഡിഷനിൽ ബസ് കാത്തുനിൽക്കുന്ന ഒരു യുവാവിന്റെ റോൾ ആണ് ഉണ്ണി മുകുന്ദന് അഭിനയിക്കാൻ വേണ്ടി വിധികർത്താക്കൾ നൽകിയത്. എന്നാൽ അന്ന് ജഡ്ജസ് പറഞ്ഞ അതേ രീതിയിൽ കൈകാര്യം ചെയ്യാൻ ഉണ്ണി മുകുന്ദന് സാധിക്കുന്നില്ല. ഈ വീഡിയോയ്ക്ക് താഴെ വലിയ ഒരു കുറിപ്പും ഉണ്ണിമുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. സിനിമയിലെ പത്ത് വര്‍ഷം കൊണ്ട് കൗമാരത്തില്‍ സ്വപ്‌നം കണ്ടതെല്ലാം നേടാന്‍ എനിക്കായി, ഇപ്പോള്‍ പുതിയ ലക്ഷ്യത്തിലേക്ക് പോവുകയാണ്. ഈ വിഡിയോയിലൂടെ പഴയ ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. വളരെ അധികം സ്‌പെഷ്യലാണ് ഈ വിഡിയോ.

സ്വന്തം ലക്ഷ്യത്തിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഈ വിഡിയോ ധൈര്യത്തോടെ പങ്കുവച്ചത്. ഇന്ന് ഞാന്‍ ഓഡിഷനില്‍ പരാജയപ്പെട്ടു. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ് ആരംഭിക്കുന്നത്.. എന്നാൽ കുറിപ്പ് അവസാനിക്കുന്നത് യുവത്വത്തിനുള്ള ഒരു മെസ്സേജ് നൽകി കൊണ്ടാണ്.”എന്റെ സ്വപ്‌നത്തിന്റെ സൗന്ദര്യത്തില്‍ വിശ്വസിച്ച് എന്നെത്തന്നെ പരിപോഷിച്ചതിലൂടെയാണ് ഞാന്‍ വിജയം സ്വന്തമാക്കിയത്. കഠിനമായി അധ്വാനിക്കുന്ന പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടുമായി പറയുകയാണ് ദയവായി നിങ്ങളിലുള്ള വിശ്വാസം കളയരുത്”.

Rate this post