ഫെവിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | To Get Rid Of Pests Using Fevicole

Mix Fevicol with water (1:1 ratio).
Spread mixture on a cardboard sheet.
Place in pest-affected areas.
Acts like a sticky trap.

To Get Rid Of Pests Using Fevicole : അടുക്കളയിലെ ജോലികളോടൊപ്പം തന്നെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നതും ഒരു വലിയ ജോലി തന്നെയാണ്. മിക്കപ്പോഴും പച്ചക്കറികളും മറ്റും കൃത്യമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കടകളിൽ നിന്നും പച്ചമുളക് വാങ്ങിക്കൊണ്ടു വരുമ്പോൾ ഒരു വലിയ അളവിൽ ബാക്കിവരുന്ന മുളക് കേടായി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്.

എന്നാൽ പച്ചമുളക് ഇത്തരത്തിൽ കേടായി പോകാതിരിക്കാൻ ഒരു പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ മുളകിന്റെ തണ്ട് കളഞ്ഞശേഷം ആ ഭാഗം കുറച്ച് എണ്ണയിൽ മുക്കി ഒരു പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചാലും മുളക് കേടാകാതെ സൂക്ഷിച്ച് വയ്ക്കാനായി സാധിക്കും. അടുക്കളയിലെ സിങ്ക്, വാഷ്ബേസിൻ പോലുള്ള ഭാഗങ്ങളിലെ ഹോളിലൂടെ പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്നത് ഒരു സ്ഥിരം പ്രശ്നമായിരിക്കും. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പും പൗഡറും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച ശേഷം ആ ഒരു കൂട്ട് സിങ്കിന്റെ ഹോളിലൂടെ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ഒരുപാട് തുണികൾ കൂട്ടിയിടുമ്പോൾ അതിൽനിന്നും പൂപ്പൽ സ്മെൽ വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലത്ത് തുണികൾ പൂർണ്ണമായും ഉണങ്ങി കിട്ടാത്ത അവസ്ഥയിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുക. അത് ഒഴിവാക്കാനായി ഒരു പേപ്പർ എടുത്ത് അതിൽ അല്പം ബേക്കിംഗ് സോഡ ഇട്ട ശേഷം നല്ലതുപോലെ മടക്കി പുറത്തു ഒരു റബർബാൻഡ് ഇട്ടു വയ്ക്കുക.

ഈയൊരു പൊതി തുണിയുടെ ഇടയിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ പൂപ്പൽ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി സാധിക്കും. അടുക്കളയിലെ സ്ലാബിലും മറ്റും സ്ഥിരമായി കണ്ടു വരാറുള്ള പല്ലി, പാറ്റ എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി ചോറും ഫെവിക്കോളും ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പേപ്പർ എടുത്ത് അതിൽ മുഴുവനായും ഫെവിക്കോൾ തേച്ച് സെറ്റ് ചെയ്യുക. ശേഷം അതിനു മുകളിലൂടെ കുറച്ച് ചോറ് ഇട്ട് കൊടുക്കുക.അത് പല്ലിയും, പാറ്റയും വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ ജീവികൾ അതിൽ വന്ന് ഒട്ടിപ്പിടിക്കുകയും അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Get Rid Of Pests Using Fevicole Credit : Thullu’s Vlogs 2000

To Get Rid Of Pests Using Fevicole

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post