ഇവരാണ് ഇതിന്റെ കാരണക്കാർ.!! മലയാളികളെ ഞെട്ടിച്ച താരജോഡി കല്യാണത്തിന്റെ പിന്നിലുള്ള ആളുകൾ; മേമയ്ക്കും വല്യമ്മയ്ക്കും ഒപ്പം ജിപിയും ഗോപികയും.!! | The Reason For Gp Gopika Wedding Viral

The Reason For Gp Gopika Wedding Viral: ഒരിക്കലും ഒന്നിച്ച് ഒരു വിവാഹ ജീവിതത്തിലെത്തില്ല എന്ന് വിചാരിച്ച രണ്ടുപേരാണ് ഇന്ന് വിവാഹിതരായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കുന്നത്. അവതാരകനായ ഗോവിന്ദ് നടിയായ ഗോപിക അനിലും. ഇരുവരും ഇതുവരെയും ഒരു പൊതുപരിപാടിയിലും ഒന്നിച്ചു പങ്കെടുക്കുന്നതിന്റെ യാതൊരു വിവരങ്ങളും പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. വളരെ പെട്ടെന്നുള്ള ഇവരുടെ വിവാഹ പ്രഖ്യാപനവും നിശ്ചയവും ആരാധകർക്ക് വലിയ ഒരു വാർത്തയായിരുന്നു.

അതുകൊണ്ടുതന്നെ ഇവരുടെത് പ്രണയ വിവാഹമാണോ സംശയവും ആരാധകർക്കിടയിൽ ഉയർന്നു നിന്നു. എന്നാൽ തങ്ങളുടെ ഒരു കാരണവശാലും പ്രണയ വിവാഹമല്ല എന്നും ബന്ധുക്കളുടെ പൂർണമായ തീരുമാനവും അനുഗ്രഹവും കൊണ്ടാണ് വിവാഹം നടക്കുന്നത് എന്നുമാണ് ഇരുവരും പറഞ്ഞത്.വിവാഹം തീരുമാനിച്ചത് മുതലുള്ള എല്ലാ വാർത്തകളും വിശേഷങ്ങളും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കുന്നുണ്ട്. സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി

എന്ന കഥാപാത്രമായി ഗോപിക എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ഗോപിക മാറിയത്. ഒരു നടി മാത്രമല്ല ഡോക്ടർ കൂടിയാണ് ഗോപിക. വിവാഹനിശ്ചയം വളരെ സ്വകാര്യമായിട്ടാണ് ഇരുവരും നടത്തിയത് എങ്കിലും വിവാഹം വലിയ ആർഭാടമായി തന്നെയായിരുന്നു നടത്തിയത്.
വിവാഹത്തിന് മുന്നേയുള്ള എല്ലാ ചടങ്ങുകളുടെയും ഒരുക്കങ്ങളുടെയും വീഡിയോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ജനുവരി 28, 2024 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. മാധ്യമങ്ങളും താരങ്ങളും ആരാധകരും ഇവർക്ക് ഒരുപോലെ ആശംസകൾ അറിയിച്ചു. വിവാഹത്തിനു ശേഷവും ഇപ്പോഴും ഇവരുടെ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ ഡിമാൻഡാണ്.

ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും പുതിയ ചില വിശേഷങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നത്.ഇരുവരുടെയും വിവാഹത്തിന് കാരണമായത് തങ്ങളുടെ മേമയും വലിയമ്മയും ആണെന്ന് നിരവധി ഇന്റർവ്യൂകളിൽ ഇരുവരും പറഞ്ഞു കഴിഞ്ഞു.ഇപ്പോൾ തങ്ങളുടെ അമ്മായിമാരോടൊപ്പം നിൽക്കുന്ന ഗോപികയുടെയും ജിപിയുടെയും ചിത്രമാണ് വൈറലാകുന്നത്. ”The reason! Karanakkar for everything.”എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ഈ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തുകയും ചിത്രം ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.

Rate this post