ജിപിയും ഗോപികയും ഇപ്പോള്‍ തനിച്ച്.!! ഇന്നലെ രാത്രി ആഘോഷമാക്കിയത് കണ്ടോ?; ഷെഫ് പിള്ളയുടെ വിരുന്നിനു കൊച്ചിയിലെത്തി താരങ്ങൾ.!! | Gopika Anil Gp At Chef Pillai Restaurant Kochi

Gopika Anil Gp At Chef Pillai Restaurant Kochi: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗോപിക അനിൽ. ടെലിവിഷൻ പരമ്പരയായ സാന്ത്വനത്തിലൂടെയാണ് താരം പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് താരം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ സാന്ത്വനത്തിലെ ശിവാഞ്ജലി കോംബോയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗോപികയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

അവതാരകനായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയ വിവാഹമാണോ എന്നാണ് ആരാധകർ ചോദിച്ചത്. കാരണം ഇവരുടെ വിവാഹം പ്രേക്ഷകർക്ക് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്.ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയാനായിരുന്നു ആരാധകർക്ക് ആകാംക്ഷ. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ പരിചയമുണ്ടെന്നും അതുവഴിയാണ് വിവാഹിതരാകുന്നത് എന്നുമാണ് ഇരുവരും പറഞ്ഞത്.

വിവാഹമാണെന്ന് അറിഞ്ഞ നാൾ മുതൽ വിവാഹദിനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഗോപികയുടെയും ജിപിയുടെയും ആരാധകർ. ഈ കഴിഞ്ഞ ജനുവരി 28 ആയിരുന്നു ഇരുവരും വിവാഹിതരായത്. വലിയ ആഡംബരമായ രീതിയിൽ തന്നെയാണ് വിവാഹം നടന്നത്. നിരവധി താരങ്ങളും വിവാഹത്തിൽ പങ്കുചേർന്നിരുന്നു. സാന്ത്വനം പരമ്പര ടെലിവിഷൻ ടിആർപി റൈറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലായിരുന്നു. ഇപ്പോൾ പരമ്പരയും അവസാനിച്ചിരിക്കുകയാണ്. പുതിയ ജീവിതത്തിലേക്ക് നടന്ന കയറിയാൽ ജിപ്പിയുടെയും ഗോപികയുടെയും വാർത്തകൾ ഇപ്പോഴും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ജിപിയുടെ വീട്ടിലേക്ക് വലതുകാൽ വച്ചു കയറുന്ന ഗോപികയുടെ ദൃശ്യങ്ങൾവലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ഇരുവരുടെയും മറ്റൊരു വീഡിയോ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷെഫ് പിള്ള ഇരുവർക്കും വേണ്ടി ഒരുക്കിയ ഒരു സമ്മാനമായി വേണം ഈ കേക്കിനെ കരുതാൻ. ഇരുവരും വളരെ സന്തോഷത്തോടെയാണ് കേക്ക് മുറിക്കുന്നതും പങ്കിടുന്നതും.പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് ആണ് ഫാൻ പേജുകളും
മറ്റ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

Rate this post