വെള്ള ഗൗണിൽ ദേവതയെ പോലെ റിസപ്‌ഷന് സ്വാസിക.!! മൂന്നാം നാൾ റിസപ്ഷനും തകർത്തടക്കി സ്വാസിക -പ്രേം കപ്പിൾസ്.!! | Swasika Prem Second Reception Video

Swasika Prem Second Reception Video: ലാൽ ജോസിന്റെ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലൂടെ കേരളക്കരയുടെ മനം കവർന്ന നായികയാണ് സ്വാസിക. നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽഹിറ്റാകുന്നത്. പ്രേം ജേക്കബുമായുള്ള നടിയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ വൈറൽ സംസാരം.സുരേഷ് ഗോപിയും മറ്റ് താരങ്ങളും സ്വാസികയുടെ വിവാഹ ചടങ്ങിൽഎത്തിയിരുന്നു.

മണിമുറ്റത്താവണിപ്പന്തൽ എന്ന പാട്ടിന് മൂവരും കൂടി നൃത്തം ചെയ്തത് ഈ ആണ് വൈറൽ ആയിരുന്നു. സ്വാസികയുടെ വിവാഹ വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്ന കാര്യം നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.വാർത്ത കേട്ടപ്പോൾ തന്നെ സന്തോഷത്തിൽ ആയിരുന്നു ആരാധകർ. ഇപ്പോഴിതാ വെള്ള ഗൗണിൽ മാലാഖയെപ്പോലെ റിസപ്ഷനായി ഒരുങ്ങി

നിൽക്കുന്ന നടിയുടെ വീഡിയോയാണ് വൈറലാകുന്നത്. വധുവിന്റെ വേഷം മാത്രമല്ല വരന്റെ വേഷവും അതിമനോഹരമാണ്. വെള്ള കാർപെറ്റിൽ കൂടി നടന്നുവരുന്ന സ്വാസികയും പ്രേം ജേക്കബും ആണ് ഇപ്പോൾ ആരാധകരുടെ പ്രീതിക്ക് പാത്രമാകുന്നത്.വെറൈറ്റി മീഡിയ ലൈവ് ആണ് സുന്ദരിയായി ഒരുങ്ങി വന്നിരിക്കുന്ന സ്വാസികയുടെയും പ്രേം ജേക്കബ്ബിന്റെയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മെയ്ഡ് ഫോർ ഈച്ച് അദർ, സ്വാസിക ലവ്, വിവാഹാശംസകൾ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തം ആണ് അവരുടെ വിവാഹം. എല്ലാവരുടെയും അനുഗ്രഹത്തോടെ അതീവ സുന്ദരിയായി ആ ദിവസം മനോഹരമാക്കാനാണ് എല്ലാ വധൂവരന്മാരും ആഗ്രഹിക്കുക. നടികളുടെയും നടന്മാരുടെയും കാര്യത്തിൽ ആണെങ്കിൽ ഈ അനുഗ്രഹം ആരാധകരിൽ നിന്നുമുണ്ടാകും. അവരുടെ വിവാഹം ആരാധകർക്കും സന്തോഷം പകരും. ഇത്തരത്തിൽ എല്ലാവരുടെയും അനുഗ്രഹം ഏറ്റുവാങ്ങിക്കൊണ്ട് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സ്വാസിക.

Rate this post