പുതിയ വീട്ടിലെ പുതിയ വിശേഷം ; മകളുടെ പിറന്നാൾ ആഘോഷമാക്കി താരം.!! ആശംസകളുമായി ആരാധകർ.| Mridhula Vijay Sister Parvathi Vijay New Happy News Malayalam

Whatsapp Stebin

Mridhula Vijay Sister Parvathi Vijay New Happy News Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട തരമാണ് പാര്‍വതി വിജയ്. കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രമായെത്തിയാണ് പാര്‍വതി ശ്രദ്ധ നേടിയത്. മൃദുല വിജയ്യുടെ സഹോദരി ആണ് പാർവതി. ചേച്ചിയെ പോലെ അഭിനയത്തിൽ ശോഭിക്കാൻ പാർവതിക്കും കഴിഞ്ഞു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുടുംബവിളക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ക്യാമറ മാൻ അരുൺ ആണ് ഭർത്താവ്. കുടുംബവിളക്ക് സീരിയലിൽ എത്തിയപ്പോഴാണ് ഇരുവരും

കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയമായതിനാൽ വിവാഹം ലളിതമായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ഇവർക്ക് മകളുണ്ട്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഇരുവരും.

യാമിക എന്നാണ് പാർവതിയുടെയും അരുണിന്റെയും മകളുടെ പേര് . വിവാഹത്തെ തുടർന്ന് കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു എന്നാൽ യാമിയുടെ വരവോടെ കുടുംബങ്ങളുമായി ഒന്നായി. ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം പാർവതി പറഞ്ഞിരുന്നു. അനിയത്തിയുടെ മകൾക്ക് ആശംസകളുമായി മൃദുലയും എത്തിയിരുന്നു. തന്റെ ആദ്യ മകൾക് പിറന്നാൾ ആശംസകൾ എന്നാണ് മൃദുല ഇൻസ്റ്റയിൽ കുറിച്ചത്.മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത്

ചടങ്ങിന്റേയും വീഡിയോയുമെല്ലാം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, യാമിയുടെ പിറന്നാൾ ദിനത്തിൽ പാർവതിയും കുടുംബവും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകളും വൈറലാവുകയാണ്.പന്ത്രണ്ടു മാസത്തെ നിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. ആ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു. എന്റെ കുഞ്ഞിന് ഒന്നാം പിറന്നാൾ എന്നാണ് പാർവതി യാമികയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കുറിച്ചത്.ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ്. വീട് എന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. കുഞ്ഞ് വീട് മേടിച്ചു എന്ന് പറഞ്ഞാണ് ഇവർ മുൻപ് വീഡിയോ പങ്കുവച്ചിരുന്നു. ഏറെ ആരാധകരാണ് ഇവർക്കുള്ളത്.