കപ്പിൾ ഗോൾസ്; സൂര്യയുമൊത്ത് വർക്ക്‌ഔട്ട്‌ വീഡിയോ പങ്കുവെച്ച് ജ്യോതിക.!! | Surya And Jyotika Workout Video Viral

Surya And Jyotika Workout Video Viral: തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യ ജ്യോതിക ദമ്പതികൾ സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡിയാണ്. തമിഴ് സിനിമ ലോകത്ത് തിളങ്ങി നിന്ന ഇരുവരുടെയും പ്രണയവും വിവാഹവും ഒരുമിച്ചുള്ള ജീവിതവും എല്ലാം ഏറെ ആഘോഷിക്കപ്പെടുന്ന കാര്യങ്ങളുമാണ്. വിവാഹ ശേഷം മിക്ക നായികമാരെപ്പോലെയും അഭിനയ രംഗത്ത് നിന്ന് മാറി നിന്ന ജ്യോതിക വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചു വന്നു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചു വരവ്. മലയാളത്തിൽ മഞ്ജു

വാര്യർ തിരിച്ചു വരവ് നടത്തിയ ഹൌ ഓൾഡ് ആർ യു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. ഭർത്താവ് സൂര്യയുടെ അകമിഴിഞ്ഞ പിന്തണയാണ് തന്നെ വീണ്ടും ഇവിടെ നിർത്തുന്നതെന്ന് ജ്യോതിക തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല എല്ലാ തരാജോഡികൾക്കും മാതൃകയുമാണ് ഈ കുടുംബം. ഇരുവരും ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നത് രണ്ട് സമയങ്ങളിലാണ്. അന്ന് ചെയ്തത് പോലെ വാരിക്കോരി പടങ്ങൾ രണ്ട് പേരും ഇപ്പോൾ ചെയ്യുന്നില്ല, എന്നാൽ ചെയ്യുന്ന ചിത്രങ്ങൾ എല്ലാം സൂപ്പർ

ഹിറ്റുകൾ ആയിരിക്കും. ജയ്‌ഹിന്ദ്‌ ആണ് സൂര്യ അവസാനമായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കാതലിലൂടെ ജ്യോതിക ആദ്യമായി മലയാള സിനിമയിലേക്കും എത്തി. മികച്ച പെർഫോമൻസ് ആണ് കാതലിൽ താരം കാഴ്ച വെച്ചത്. തങ്ങളുടെ

വിശേഷങ്ങൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ഇരുവരും ഒരുമിച്ചുള്ള ഒരു ജിം വർക്ക്‌ ഔട്ട്‌ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇരുവരുടെയും എനർജി കണ്ട് അന്തം വീട്ടിരിക്കുകയാണ് ആരാധകർ. ഹെവി വർക്ക്‌ ഔട്ട്‌ ആണ് ഇരുവരും ഒരുമിച്ച് ചെയ്യുന്നത്. ഇരട്ടി മധുരം ഇരട്ടി വിനോദം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചത്.

Rate this post