സുമിത്രയും മകനും കണ്ടുമുട്ടുന്നു.!! അമ്പലത്തിൽ അമ്മയ്ക്ക് വേണ്ടി ബലിയിടാൻ പോയ അനിരുദ്ധ് കൊണ്ടുവന്ന ഫോട്ടോ കണ്ട് ഞെട്ടി സ്വരമോൾ.!! | Kudumbavilakku Today Episode April 4

Kudumbavilakku Today Episode April 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപു വന്ന് സുമിത്രയോട് നാളെ വാവ് ദിവസമായതിനാൽ അമ്മയ്ക്ക് വേണ്ടി ബലിയിടാൻ ചേച്ചി പോകില്ലേ എന്നു പറയുകയാണ്. ഈ തവണ തീർച്ചയായും ഞാൻ അമ്മയ്ക്ക് വേണ്ടി ബലിയിടുമെന്ന് പറയുകയാണ് സുമിത്ര. പിന്നീട് ദീപു പോയ ശേഷം പൂജയോട് സുമിത്ര ചോദിക്കുകയാണ്. നീയും നാളെ അമ്പലത്തിൽ വരുന്നുണ്ടോയെന്ന്. ഞാൻ വരാമെന്ന് പറയുകയാണ് പൂജ.പിന്നീട് കാണുന്നത് അനിരുദ്ധ് ഭക്ഷണം കഴിക്കുകയാണ്‌. അപ്പോഴാണ് സ്വര മോളോട് മോൾക്ക് വായിൽ വച്ച് തരട്ടെ എന്ന്

ചോദിക്കുകയാണ്. അങ്ങനെ അനി മോൾക്ക് വായിൽ വച്ചു കൊടുക്കുന്നു. അപ്പോഴാണ് സ്വരമോൾ ഇനി മമ്മിക്ക് കൊടുക്കെന്ന് പറയുന്നത്. ഇത് കേട്ടപ്പോൾ രണ്ടു പേരും മുഖാമുഖം നോക്കി, പിന്നിട് അനന്യയുടെ വായിൽ വച്ചു കൊടുക്കുകയാണ്. ഇത് കണ്ട് സ്വര മോൾക്ക് സന്തോഷമാവുകയാണ്. പിന്നീട് സ്വരമോൾ ചോദിക്കുകയാണ്, നാളെ എപ്പോഴാണ് അമ്മൂമ്മയുടെ കർമ്മം ചെയ്യാൻ പോകുന്നതെന്ന്. രാവിലെ പോകുമെന്നും, മോളും, മമ്മിയും, മുത്തശ്ശിയും, മുത്തശ്ശനുമൊക്കെ വരുമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. അരവിന്ദിനോട് പലതും പറയുകയാണ്. സുമിത്ര ഒരിക്കലും അനിരുദ്ധിനെ

കാണാൻ പാടില്ലെന്നും, അവർ കണ്ടു കഴിഞ്ഞാൽ പലതും സംഭവിക്കുമെന്നും, പ്രതീഷ് ജയിലിലായതറിഞ്ഞാൽ അവൾ അവനെ പുറത്തിറക്കുമെന്നും പറയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ സുമിത്രയും പൂജയും അമ്പലത്തിൽ പോവാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് സരസ്വതിയമ്മയും ഞാൻ വരുന്നുണ്ടെന്ന് പറയുന്നു. അപ്പോൾ അമ്മ വരേണ്ടെന്നും, നമ്മൾ വരുന്നതുവരെ ഇവിടെ തന്നെ കാണണമെന്നും പറഞ്ഞു കൊണ്ട് പോവുകയാണ്. പിന്നീട് കാണുന്നത്, അനിരുദ്ധും അനന്യയുമൊക്കെ

ഒരുങ്ങുകയാണ് അമ്പലത്തിൽ പോവാൻ. അപ്പോൾ പ്രേമ ഒരുങ്ങുമ്പോൾ പലതും പറയുകയാണ് വിശ്വനോട്. എനിക്കൊട്ടും താൽപര്യമില്ലെന്ന് പറയുകയാണ് പ്രേമ. നീ വേഗം ഒരുങ്ങുവെന്നും, മക്കൾ ഒരുങ്ങിക്കാണുമെന്നും പറയുകയാണ്. അപ്പോൾ അനിരുദ്ധും മോളും അനന്യയും ഒരുങ്ങി വരികയാണ്. വണ്ടിയിൽ കയറി അമ്പലത്തിൽ പോവുകയാണ്. അമ്പലത്തിൽ എത്തിയപ്പോൾ, എല്ലാവരും ഇറങ്ങുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post