തൃശൂരിനെ അങ്ങ് തലയിൽ എടുത്തു വെയ്ക്കും.!! ചരിത്രവിജയം നേടി സുരേഷേട്ടന്‍.!! | Suresh Gopi Happy With Family

Suresh Gopi Happy With Family: മലയാളികളുടെ ഇഷ്ടം താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. സിനിമാ നടൻ എന്ന നിലയിൽ തന്നെ വലിയ സന്നദ്ധ പ്രവർത്തനങ്ങളും സാമൂഹിക വിഷയങ്ങളിലും നിലപാടുകൾ ഉള്ള താരം തുടർന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു. അഞ്ചു വർഷങ്ങൾക്കു മുമ്പ് തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി അവിടെ തോൽക്കേണ്ടി വന്നിരുന്നു.അന്ന് താരം പറഞ്ഞ ഒരു ഡയലോഗ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ‘’തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ‘’ എന്നാൽ ഇന്ന് ഇലക്ഷൻ റിസൽട്ട് വന്നിരിക്കെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചുകൊണ്ട് തൃശ്ശൂരിൽ സുരേഷ് ഗോപിയിലൂടെ ഭാരതീയ ജനത പാർട്ടി അക്കൗണ്ട്

തുറന്നു. കേരളത്തിൽ ബിജെപിയുടെ ചരിത്ര നേട്ടമാണ് ഇത്. പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തി പിടിക്കാൻ കഴിയാത്ത നേട്ടത്തിൽ സുരേഷ് ഗോപി എത്തി.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ ഒരു പുതിയ വീഡിയോ ആണ്. തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം ഈ വിജയം ആഘോഷിക്കുകയാണ് താരം. യൂട്യൂബ്

ചാനലിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. നിരവധി പേരാണ് രാഷ്ട്രീയ ഭേദമന്യേ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ നേർന്ന് എത്തുന്നത്.മാധ്യമപ്രവർത്തകർക്കും മറ്റ് അതിഥികൾക്കും മധുരം നൽകി സന്തോഷം പങ്കുവെക്കുകയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും കുടുംബവും.

ഞാൻ ബിജെപി അല്ല താങ്കളെപ്പോലെ നല്ല വ്യക്തിയുടെ വിജയത്തിൽ
ഞാൻ സന്തോഷിക്കുന്നു. സാറിനെഅത്രത്തോളം പല വിഷയങ്ങളിലും വിഷമിപ്പിച്ചിട്ടുണ്ട് താങ്കളുടെ നല്ല മനസ്സ് ദൈവം കണ്ടു അഭിനന്ദനങ്ങൾ, സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയുന്നു സുരേഷേട്ടാ സത്യം വിജയിച്ചു, താങ്കൾക്ക് നമ്മുടെ നാടിനു വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ഇതോടൊപ്പം സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകാൻ സാധ്യത ഉണ്ട് എന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നുണ്ട്.

Rate this post