സുമിത്രയുടെ വീട്ടിലെത്തിയ സച്ചിനെ കയ്യോടെ പൊക്കിസുമിത്ര.!! അന്യനയെ കൂട്ടി കൊണ്ടുവരാൻ പോയ സുമിത്ര ഞെട്ടുന്നു.!! പൂജക്ക് രഞ്ജിത അമ്മയെ പോലെയാണെന്ന് .!! | Kudumbavilakku Today Episode June 4
Kudumbavilakku Today Episode June 4: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് ശീതളിനെ ഉപദേശിക്കുന്നതായിരുന്നു. നിൻ്റെ ഭർത്താവായ സച്ചിന് എന്തോ ഒരു അസുഖം ഉണ്ടെന്നും, അതിനാൽ മോൾ അവൻ്റെ കൂടെ ജീവിക്കേണ്ടെന്നാണ് സിദ്ധാർത്ഥ് ഉപദേശിക്കുന്നത്. പിന്നീട് സുമിത്ര അനന്യയുടെ വീട്ടിൽ പോവുകയാണ്. അവിടെയെത്തിയപ്പോൾ
പ്രേമ ഡോർ തുറന്നപ്പോൾ സുമിത്രയെ കണ്ടതും ദേഷ്യത്തിലാണ് പെരുമാറുന്നത് .നീ എന്തിനാണ് ഇവിടെ വന്നത് എന്നൊക്കെ സമിതിയോട് ചോദിക്കുന്നുണ്ട് പ്രേമ. എങ്കിലും സുമിത്ര അനന്യ വിളിക്കുകയായിരുന്നു. അനന്യ പുറത്തുവന്നപ്പോൾ അനി എന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും അതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് വരില്ല എന്നാണ് പറയുന്നത്. അത് കേട്ടപ്പോൾ സുമിത്ര മോളു അനിയും നിന്നെ കാത്തു നിൽക്കുകയാണ് എന്നൊക്കെ പറഞ്ഞ് മനസ്സ് മാറ്റാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അനന്യയുടെ മനസ്
കൈവിട്ടു പോകും എന്നു തോന്നിയതിനാൽ സുമിത്രയോട് പോവാൻ പറയുകയും, അനന്യയെ അകത്തേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി ഡോർ അടക്കുകയും ആയിരുന്നു. ഇത് കണ്ട് സുമിത്ര നിരാശയിൽ അവിടെനിന്നും മടങ്ങുകയാണ്. അപ്പോഴാണ് രഞ്ജിതയുടെ വീട്ടിൽ രഞ്ജിത പാചകം ചെയ്യുകയാണ്. ജോലിക്കാരി ഇല്ലാത്തതിനാൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ പൂജയും സഹായത്തിന് വരികയാണ്. എന്നാൽ മോൾ ഒന്നും ചെയ്യേണ്ട എന്നു പറഞ്ഞു
രഞ്ജിത പൂജയോട് പോവാൻ പറയുകയാണ്.അപ്പോഴാണ് അരവിന്ദും പങ്കജും വരുന്നത്. പങ്കജ് പൂജയോട് ജോലി ഒന്നും ചെയ്യേണ്ട എന്നും നമുക്ക് ഓഫീസിൽ പോയി പണിയുണ്ടെന്നു വരാനും പറയുകയാണ്. നിങ്ങൾ പൊയ്ക്കോളൂ എന്നു ഞാൻ ഉച്ചക്കുള്ള ഭക്ഷണം ഒക്കെ എടുത്തു വന്നുകൊള്ളാം എന്നു പറയുകയാണ് രഞ്ജിത. അരവിന്ദ് നീ എന്തിനാണ് ഉച്ചക്കുള്ള ഭക്ഷണം ഒക്കെ എടുത്ത് കൊണ്ടുപോകുന്നതെന്ന് എന്ന് ചോദിച്ചപ്പോൾ ഞാൻ അങ്ങനെയൊരു മണ്ടത്തരം ചെയ്യുമോ എന്നും, ഞാൻ കടയിൽ നിന്ന് വാങ്ങി നൽകുമെന്നും പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് സുമിത്ര വീട്ടിൽ എത്തുന്നതാണ്. സുമിത്ര വീട്ടിലെത്തിയ സമയം അവിടെ ആരെയും കാണുന്നില്ല. അപ്പോഴാണ് സരസ്വതി അമ്മ സുമിത്ര ഇല്ലാത്ത തക്കം നോക്കി സച്ചിനെ വിളിച്ച് അവിടെയെത്തിക്കുന്നത്. സുമിത്ര വൈകും എന്ന് കരുതി സച്ചിനെ വിളിച്ചുവരുത്തിയ സരസ്വതിഅമ്മ സുമിത്രയെ കണ്ടപ്പോൾ ഞെട്ടുകയും ശീതളിന് സുഖമില്ലെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.