കേദാർ മോൻ ഇന്ന് ഒന്നാം പിറന്നാൾ.!!മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും; | Sneha Sreekumar And Sreekumar Son kedar Birthday Celebration Viral

Sneha Sreekumar And Sreekumar Son kedar Birthday Celebration Viral: മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആണ് ശ്രീകുമാറും സ്നേഹയും. മിനിസ്ക്രീനിലൂടെ എത്തി സിനിമയിലേക്ക് ചുവടുവെച്ച താരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും തങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഇവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ആണ് മകൻ കേദാർ. തന്റെ മകനോട് ഒപ്പം ഉള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരങ്ങൾ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും ആരാധകരുമായി

പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെ മകന്റെ ഒന്നാം പിറന്നാൾ ഈ കുടുംബം ആഘോഷിച്ചത്.ഇപ്പോൾ പിറന്നാൾ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. മകൻ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനുശേഷം ഇരുവരുടെയും ജീവിതം പാടെ മാറിയെന്നും സ്നേഹ അടുത്തിടെ പറഞ്ഞിരുന്നു. കുഞ്ഞു ജനിച്ചു 37 ദിവസത്തിനുള്ളിൽ തന്നെ താരം അഭിനയിക്കാനായി പോകേണ്ടി വന്നിരുന്നു. ക്യാമറക്കു മുന്നിലേക്ക് തന്റെ മകനെ എത്തിക്കാനും

അവനോടൊപ്പം അഭിനയിക്കാനും ആയ സന്തോഷവും സ്നേഹ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ച് ചേർന്ന് നിൽക്കുന്ന ഇരുവരുടെയും ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ സൂപ്പർ ഹീറോ, എന്നിങ്ങനെ ആശംസകളും ആയാണ് ആരാധകർ കമന്റ് ബോക്സിൽ

എത്തിയത്. കൂടാതെ തരങ്ങളുടെ കുഞ്ഞ് നടൻ ആവുന്ന പാട്ടുകാരൻ ആവണോ എന്ന ചോദ്യവും ഉയർന്നിരിക്കുന്നു അതിനു മറുപടിയായി ഇരുവരും പറഞ്ഞത് ഇങ്ങനെയാണ് അവനെ എന്താണോ ആവാനിഷ്ടം അതുതന്നെയാവട്ടെ. അതിനു വിടാനാണ് ഞങ്ങൾക്കും താല്പര്യം എന്നാണ് അവർ പറയുന്നത്. കൂടാതെ പാട്ട് പാടുന്നതും എല്ലാം അവൻ ശ്രദ്ധിക്കുന്നത് ഞങ്ങൾ കാണാറുണ്ട് അവന്റെ ഓരോ ചിരിയിലും ഞങ്ങളിപ്പോൾ സന്തോഷം കണ്ടെത്തുകയാണ്.

Rate this post