ഇതൊരെണ്ണം കയ്യിലുണ്ടെങ്കിൽ വീട്ടിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താം.!!ഏത് കത്താത്ത സ്റ്റവും കത്തും.!! | Stove Cleaning Tip

Turn off and cool the stove
Remove burner grates and knobs
Soak parts in warm soapy water
Wipe surface with baking soda paste
Scrub stains gently with a sponge
Use vinegar spray for shine
Stove Cleaning Tip:നമ്മുടെയെല്ലാം വീടുകളിൽ ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും പലരും. എന്നാൽ ഒരുപാട് പ്രശ്നങ്ങൾക്ക് ഉത്തരമായി ഉപയോഗപ്പെടുത്താവുന്ന ഒരു കിടിലൻ പ്രോഡക്റ്റിനെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കിയാലോ?
ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തി പാചകം ചെയ്യുന്ന ആളുകൾക്ക് നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒരു മാസം പോലും നീണ്ടു നിൽക്കാത്ത സിലിണ്ടറുക. മിക്കപ്പോഴും ബർണറിലൂടെ ആവശ്യത്തിന് തീ വരാത്തതായിരിക്കാം അതിനുള്ള പ്രധാന കാരണം. പലകാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ ബർണറിൽ ഉള്ള ഫ്ലെയിം നല്ല രീതിയിൽ വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ WD-40 എന്ന പ്രോഡക്റ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ബർണർ സ്റ്റൗവിൽ നിന്നും പുറത്തെടുത്ത ശേഷം ഒരു പേപ്പറിൽ നിരത്തി കൊടുക്കുക. ബർണറിന്റെ ഹോളുള്ള ഭാഗങ്ങളിലേക്ക് WD യുടെ സ്പ്രേ അടിച്ചു കൊടുക്കുക. കുറച്ചു നേരം കഴിഞ്ഞ് ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ബർണർ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.
അതുപോലെ സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കിലെ എണ്ണക്കറകളും, ക്ലാവും എളുപ്പത്തിൽ കളഞ്ഞെടുക്കാനും ഈ ഒരു പ്രോഡക്റ്റ് ഉപയോഗപ്പെടുത്താം. ബർണറിൽ ചെയ്ത അതേ രീതിയിൽ വിളക്ക് ഒരു പേപ്പറിനു മുകളിൽ വച്ച് സ്പ്രേ അടിച്ചു കൊടുക്കുക.വിളക്ക് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി മാറ്റിവെച്ച് പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ വിളക്കിലെ എത്ര കടുത്ത ക്‌ളാവും കറകളും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന ഒരു കാര്യം അടുക്കളയിലെ ഫ്രിഡ്ജിന്റെ ഭാഗങ്ങളിലും മറ്റും കണ്ടു വരുന്ന പാറ്റയുടെ ശല്യം എങ്ങനെ ഒഴിവാക്കാം എന്നതാണ്. അതിനായി ഫ്രിഡ്ജിന്റെ പുറകുവശത്തും സൈഡ് ഭാഗങ്ങളിലും WD യുടെ സ്പ്രെ അടിച്ചു കൊടുക്കാവുന്നതാണ്. ഇതിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക സ്മെൽ കൂറകളെ തുരത്താനായി വളരെയധികം ഉപകാരപ്പെടും.മരത്തിൽ നിർമ്മിച്ച ഡൈനിങ് ടേബിളിൽ പൂപ്പൽ, ചെറിയ പ്രാണികൾ എന്നിവയുടെ എല്ലാം ശല്യം സ്ഥിരമായി കണ്ടു വരാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി WD- യുടെ സ്പ്രെ ടേബിളിനു മുകളിൽ അടിച്ചു കൊടുത്ത ശേഷം ഒരു ടിഷ്യൂ പേപ്പറോ മറ്റോ ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.