നിമിഷങ്ങൾക്കുള്ളിൽ നല്ല സോഫ്റ്റായ പുട്ട് റെഡി.!!റേഷനരിയിൽ ആവി കയറ്റി പുട്ട് പൊടിയുണ്ടാക്കൂ,പെട്ടെന്ന് പൊടിയാനുള്ള സൂപ്പർ വിദ്യയും; | Soft Put Podi Tip

Use roasted rice flour
Sieve flour for fine texture
Sprinkle warm water gradually
Mix until moist, crumbly texture forms
Add a pinch of salt
Rest for 10–15 minutes
Steam with coconut layers

Soft Put Podi Tip: ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്ന ഒന്നാണല്ലോ പുട്ട്. പുട്ടിനോടൊപ്പം പലവിധ കോമ്പിനേഷനുകൾ കഴിക്കാനായിരിക്കും പല ആളുകൾക്കും ഇഷ്ടം. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള പുട്ടുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മറ്റു ജോലിത്തിരക്കുകൾ കാരണം എല്ലാവരും കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പുട്ടുപൊടി ഉപയോഗപ്പെടുത്തിയായിരിക്കും പുട്ട് തയ്യാറാക്കി എടുക്കുന്നത്. അതേസമയം കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാവുന്ന രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ പുട്ടുപൊടി എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള പച്ചരി ഉപയോഗപ്പെടുത്തിയാണ് ഈ ഒരു രീതിയിൽ പുട്ടുപൊടി തയ്യാറാക്കി എടുക്കേണ്ടത്. അതിനായി പച്ചരി രണ്ടോ മൂന്നോ തവണ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറച്ചുനേരം വെള്ളം പൂർണമായും വലിഞ്ഞു കിട്ടാനായി ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക. അരിയിൽ നിന്നുമുള്ള വെള്ളം പൂർണ്ണമായും പോയിക്കഴിഞ്ഞാൽ അത് ഒരു തട്ടിലേക്ക് മാറ്റി ആവി കയറ്റാനായി വയ്ക്കാം. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും ആവി കയറ്റി എടുക്കുമ്പോൾ അരി നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ശേഷം അരിയുടെ ചൂട് മാറാനായി കുറച്ചുനേരം മാറ്റിവയ്ക്കണം. പിന്നീട്

തയ്യാറാക്കിവെച്ച അരിയിൽ നിന്നും ഓരോ പിടി അളവിലെടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. മുഴുവൻ പൊടിയും രണ്ടോ മൂന്നോ തവണയായി ഇത്തരത്തിൽ മിക്സിയിൽ പൊടിച്ചെടുക്കാവുന്നതാണ്. പൊടിച്ചെടുത്ത ഉടനെ തന്നെ പുട്ട് തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് വറുത്തെടുക്കേണ്ട ആവശ്യമില്ല. പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒന്ന് മയപ്പെടുത്തിയ ശേഷം ആവി കയറ്റി എടുത്ത് ഉപയോഗിക്കാവുന്നതാണ്.

അതല്ല ഇത്തരത്തിൽ തയ്യാറാക്കിവെക്കുന്ന പുട്ടുപൊടി കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനാണ് തയ്യാറാക്കുന്നത് എങ്കിൽ അരി പൊടിച്ചെടുത്ത ശേഷം ഒന്ന് നല്ലതുപോലെ ചൂടാക്കി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിലാക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പുട്ടുപൊടി ഉപയോഗിച്ച് പുട്ട് തയ്യാറാക്കുമ്പോൾ നല്ല രുചിയും സോഫ്റ്റ്നസ്സും ലഭിക്കുമെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Soft Put Podi Tip

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post