എന്റെ സുധി ചേട്ടനെക്കുറിച്ച് സ്റ്റാർ മാജിക്കിലെ ഏറ്റവും വലിയ വിടവ് സുധി ചേട്ടൻ തന്നെയാണ്.! | Star Magic Lakshmi Nakshathra About Kollam Sudhi

Star Magic Lakshmi Nakshathra About Kollam Sudhi : നിലവിൽ മിനിസ്ക്രീൻ രംഗത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ഒരുപാട് ഷോകളിൽ അവതാരികയായി എത്തിയിട്ടുണ്ടെങ്കിലും മലയാളി പ്രേഷകർ തന്നെ ഏറ്റെടുക്കുന്നത് ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ്. ഒരുപാട് ആരാധകരാണ് ഇപ്പോൾ ലക്ഷമി നക്ഷത്രയ്ക്കുള്ളത്. അതുമാത്രമല്ല മലയാളികൾ ഇരു കൈകൾ നീട്ടി സ്വീകരിച്ച ഒരു പരിപാടിയാണ് സ്റ്റാർ മാജിക്ക്.

ഇന്നും വളരെ വിജയകരമായിട്ടാണ് പരിപാടി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഈ ഷോയുടെ ഒരു ഭാഗമായിരുന്നു കഴിഞ്ഞ ദിവസം എല്ലാവരോടും ഈ ഭൂമിയിൽ നിന്നും യാത്ര പറഞ്ഞ കൊല്ലം സുധി. കൊല്ലം സുധിയുടെ സ്റ്റാർ മാജിക്കിലെ പങ്ക് വളരെ വലുത് തന്നെയായിരുന്നു. ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും അതിനെല്ലാം ഒളിപ്പിച്ചു തന്റെ മുന്നിൽ കാണുന്ന പ്രേഷകരെ ചിരിപ്പിക്കാൻ ശ്രമിച്ച അതുല്ല്യ കലാക്കാരൻ എന്ന് വേണമെങ്കിൽ പറയാം.

ഒരു മിമിക്രി കലാക്കാരനാണെങ്കിലും കൊല്ലം സുധിയെ മലയാളികൾക്ക് കുറച്ച് കൂടി സുപരിചിതയായത് സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയായിരുന്നു. ഈ ഷോയ്ക്ക് ശേഷമാണ് തന്റെ ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ വന്നിരുന്നത്. എണ്ണിയാൽ ഒതുങ്ങാത്ത സങ്കടങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും അതൊന്നും ആരോടും പറയാതെ എപ്പോളും ചിരിയുടെ മുഖമായിരുന്നു മലയാളികൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ പുലർച്ചെ നടന്ന ഒരു വാഹന അപകടത്തിൽ വെച്ചായിരുന്നു കൊല്ലം സുധി അന്തരിച്ചത്.

ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും ജീവൻ നിലനിർത്താണ് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതാ ലക്ഷ്മി നക്ഷത്ര തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. സ്റ്റാർ മാജിക്കിൽ തന്റെ സഹോദരനെ പോലെയായിരുന്നു. എപ്പോളും ചിരി മാത്രമാണ് മുഖത്ത് കാണാൻ സാധിക്കുന്നത് എന്നെല്ലാമാണ് ലക്ഷമി വീഡിയോയിലൂടെ പങ്കുവെച്ചത്. കൊല്ലം സുധിയുമായിട്ടുള്ള ഒരുപാട് നല്ല നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചു.

Rate this post