ഏട്ടന്മാരുടെ ഒരേ ഒരു അനിയത്തിപ്രാവ്.!! അനിയത്തി പ്രാവിനെ തൊട്ടിലാട്ടൻ 11 ആങ്ങളമാരും.!! | 11 Brother’s And One Sister Viral Wedding Video

11 Brother’s And One Sister Viral Wedding Video : വ്യത്യസ്തമായത് വൈറലാകുന്ന കാലഘട്ടമാണിത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അനിയത്തിപ്രാവ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ മഞ്ജി 11 ബ്രദേഴ്സിനും കൂടെ ഒരു അനിയത്തിപ്രാവ് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.അനിയത്തി പ്രാവിന്റെ വിവാഹ ദിവസം എടുത്ത വീഡിയോയാണ് സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തുവിട്ടിരിക്കുന്നത്.

11 സഹോദരന്മാരോടൊപ്പം നിൽക്കുന്ന അനിയത്തിപ്രാവിനെ ക്കണ്ട് അനിയത്തിപ്രാവ് ഇങ്ങനെയല്ലല്ലോ എന്ന് പറഞ്ഞ് ആ പെൺകുട്ടിയെ പൊക്കിയെടുത്ത് നിൽക്കുന്ന സഹോദരന്മാരെ കാണിച്ചുകൊണ്ടാണ് വീഡിയോഗ്രാഫർ വീഡിയോ ആകർഷകമാക്കുന്നത്. പിന്നീട് സഹോദരന്മാർക്കൊപ്പം നടന്നുവരുന്ന അനിയത്തിപ്രാവിനെ കാണിച്ചുകൊണ്ട് വീഡിയോ അവസാനിക്കുന്നു.167 കെ ലൈക്കാണ് ഈ വീഡിയോ സ്വന്തമാക്കിയത്. “അനിയത്തിപ്രാവിനും പ്രിയരിവർ നൽകും “എന്ന പാട്ടാണ് ബാക്ക്ഗ്രൗണ്ടിൽ കൊടുത്തിരിക്കുന്നത്. പാട്ടും അവരുടെ സന്തോഷവും വീഡിയോയെ കൂടുതൽ ആകർഷകമാക്കുന്നു. ചുവന്ന സാരിയുടുത്ത വധുവും വെള്ള ഗോൾഡൻ മുണ്ടും ജുബ്ബയും ധരിച്ചിരിക്കുന്ന സഹോദരന്മാരും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു.

ആദ്യരംഗത്തിൽ സ്ത്രീകളോടൊപ്പം നടന്നുവരുന്ന അനിയത്തിപ്രാവിനെയാണ് കാണിക്കുന്നത്. വെള്ള സെറ്റ് മുണ്ട് ധരിച്ച് സുന്ദരിയായാണ് വധുവിന്റെ വരവ്. പിന്നീടാണ് സഹോദരന്മാർക്കൊപ്പം വരുന്ന അനിയത്തിപ്രാവിനെ കാണിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭമാണ് അവളുടെ വിവാഹം. അത് വ്യത്യസ്തമാകുമ്പോൾകൂടുതൽ മനോഹരമാകുന്നു.അങ്ങനെ വ്യത്യസ്തതയാർന്ന വീഡിയോയും ആയാണ് ഇപ്പോൾ സനോജ് കേശവ് ഫോട്ടോഗ്രാഫി എത്തിയിരിക്കുന്നത്.

വീഡിയോ വൈറലായതോടെ അനിയത്തിപ്രാവിനും സഹോദരന്മാർക്കും ആരാധകർ കൂടിവരികയാണ്.വീഡിയോയിലൂടെ അനിയത്തിപ്രാവിന്റെ കുടുംബത്തിന് മാത്രമല്ല സനോജ് കേശവ് ഫോട്ടോഗ്രാഫിക്കും ആരാധകർ ഏറിവരികയാണ് .13.5 k ഫോളോവേഴ്സ് ആണ് സനോജ് കേശവ് ഫോട്ടോഗ്രാഫിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇതിനുമുമ്പും വ്യത്യസ്തമാർന്ന ധാരാളം വീഡിയോകൾ സനോജ് കേശവ് ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.എന്നാൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ലൈക്കുകൾ സ്വന്തമാക്കി മുന്നേറുകയാണ് അനിയത്തിപ്രാവിന്റെ വീഡിയോ.

3.3/5 - (3 votes)