9 വർഷത്തെ കാത്തിരിപ്പ്.!! വിവാഹ വാർഷിക ദിനത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ആരാധകർക്കുമുന്നിൽ പങ്കുവെച്ച് പ്രിയ താരങ്ങൾ.!! | Sreeja And Mirchi Senthil Blessed With A Baby Viral Entertainment

Sreeja And Mirchi Senthil Blessed With A Baby Viral Entertainment : വിജയ് ടീവിയിൽ സംപ്രേക്ഷണം ചെയ്ത പ്രേക്ഷക പ്രിയങ്കര പരമ്പരയായിരുന്നു. ശരവണൻ മീനാക്ഷി.2011 ൽ സംപ്രേക്ഷണം തുടങ്ങിയ ശരവണൻ മീനാക്ഷിക്ക് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ആരാധകർ ഒരുപാടുണ്ടായിരുന്നു. തമിഴ് നാട് സ്വദേശിയായ സെന്തിലും മലയാളിയായ ശ്രീജയുമാണ് ശരവണന്റെയും മീനാക്ഷിയുടെയും റോൾ അവതരിപ്പിച്ചത്.സീരിയലിലെ പ്രണയജോഡികൾ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ചത് ഇവരുടെ ആരാധകരെ ഏറെ സന്തോഷിപ്പിച്ച സംഭവം ആയിരുന്നു .2014 ൽ ആണ് ഇരുവരും

വിവാഹിതരായത്.വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു ശ്രീജ. എന്നാൽ ഇപ്പോൾ ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് സെന്തിൽ ശ്രീജ ഒറിജിനൽ എന്നാണ് തങ്ങളുടെ ചാനലിന്റെ പേര്. തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ഇവർ പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഈ പ്രണയജോഡികൾ.9ആം വിവാഹ വാർഷികമാണ് ആഘോഷിക്കുന്നത്. വിവാഹ വാർഷിക വിശേഷത്തോടൊപ്പം ഒരു സന്തോഷ വാർത്ത കൂടി

Read Also: 50 ലക്ഷം രൂപയുടെ പൂച്ചയ്ക്ക് 1 കോടിയുടെ കൂട്; 😳😲.. https://tastycandy.in/anu-joseph-1-crore-cat-home-viral-entertainment/

താരങ്ങൾ പങ്ക് വെയ്ക്കുന്നു. അത് മറ്റൊന്നുമല്ല. വിവാഹ വാർഷിക സമ്മാനമായി തങ്ങൾക്ക് കിട്ടിയ കുഞ്ഞുവാവയെ കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തരികയാണ് താരങ്ങൾ.മലയാളിയാണ് ശ്രീജ. തിരുവനന്തപുരം സ്വദേശിയായ ശ്രീജയെ ബാലചന്ദ്രമേനോൻ ആണ് സിനിമയിലേക്ക് കൊണ്ട് വന്നത് കൃഷ്ണ ഗോപാൽ ആണ് താരം ആദ്യമായി അഭിനയിച്ച ചിത്രം പിന്നീട് സഹോദരൻ സഹദേവൻ, വാൽക്കണ്ണാടി, വടക്കുംനാഥൻ,ഭാർഗവചരിതം തുടങ്ങിയ മലയാളം സിനിമകളിൽ താരം അഭിനയിച്ചു. പിന്നീടാണ് തമിഴ്

സീരിയൽ രംഗത്തേക്കുള്ള താരത്തിന്റെ പ്രവേശനം. വിവാഹത്തോടെ കുടുംബിനിയായി തുടരനായിരുന്നു താരത്തിന്റെ തീരുമാനം.മിർച്ചി സെന്തിൽ എന്ന പേരിൽ അറിയപ്പെടുന്ന സെന്തിൽ ഒരു റേഡിയോ ജോക്കിയും അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റും നടനും ഒക്കെയാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരത്തിന് വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്.വർഷങ്ങൾക്കിപ്പുറവും ശരവണൻ മീനാക്ഷി എന്ന ഇവരുടെ താര ജോഡിയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.

Rate this post