പുതിയ സന്തോഷ വാർത്തയുമായി നടൻ മുകേഷ്; താരത്തിന് ആശംസകൾ അറിയിച്ച് സിനിമ ലോകം.!! | Actor Mukesh Happy Viral Entertainment News

Actor Mukesh Happy Viral Entertainment News : പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും, വില്ലാനായും സഹനടനയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയെങ്കിലും മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടാൻ മുകേഷന് വളരെ

പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. തന്റെ ഓരോ വിശേഷങ്ങൾക്കൊപ്പം പഴയ ഓർമ്മക്കുറിപ്പുകളും അദ്ദേഹം തന്റെ യൂട്യൂബ്  ചാനലിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് മുകേഷ് . 

ബിഎംഡബ്ല്യൂ സീരിസിലെ ഏറ്റവും പുതിയ  വാഹനമായ X5 സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. KL 02 BS 249 എന്ന നമ്പർ ആണ് വാഹനത്തിന് ലഭിച്ചിട്ടുള്ളത്. വാഹനത്തിനൊപ്പം നിൽക്കുന്ന മുകേഷിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. നിരവധി താരങ്ങളും ആരാധകരുമാണ് മുകേഷിന് ആശംസകൾ അറിയിച്ച്‌ രംഗത്തെത്തിയിട്ടുള്ളത്. ഏകദേശം ഒരു കോടി രൂപയ്ക്ക് അടുത്താണ് വാഹനത്തിന്റെ വില. സ്റ്റാൻഡേർഡ് എക്‌സ് 5 എക്‌സ് യു വി വാഹനത്തിന്റെ അപ്‌ഡേറ്റഡ് വേർഷനാണ്.

3 മികച്ച കളർ ഓപ്‌ഷനുകൾക്ക് പുറമെ ബി എം ഡബ്ല്യൂ എം എയറോഡൈനാമിക് പാക്കേജുമായാണ്‌ വാഹനത്തിന്റെ എക്‌സ്റ്റീരിയർ എത്തുന്നത്. ബി എം ഡബ്ല്യൂ എം ലൈറ്റ് അലോയ് വീലുകൾ , ടെയിൽ പൈപ്പിലെ ക്രോം സ്ക്‌സെന്റുകൾ, എമ്മിനു വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ള താക്കോൽ, പിന്നെ ഉയർന്ന ഷാഡോ ലൈൻ എന്നിവയാണ്‌ വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ. ചെറുപ്പം മുതലേ അഭിനയത്തിൽ താല്പര്യമുണ്ടായിരുന്ന നടൻ നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. എൺപത്തി രണ്ടുകളിൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെയാണ് മുകേഷ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു . പിന്നീട് 1989 ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മുകേഷ് മുൻനിര നായകന്മാരിൽ ഒരാളായി മാറുകയും ചെയ്തു.

View this post on Instagram

A post shared by @actorscars

Rate this post