സ്പടികം ഫിലിം കണ്ടവരാരും മറക്കാത്തൊരു മുഖം ; ചാക്കോമാഷിന്റെ മകളായി തകർത്തഭിനയിച്ച താരത്തിന്റെ മകൾ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും വൈറൽ ..| Spadikam Film Actress Chippy Ranjith Daughter Viral Post Malayalam

Spadikam Film Actress Chippy Ranjith Daughter Viral Post Malayalam : മമ്മൂട്ടിയുടെ മകളായി പാഥേയം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് ചിപ്പി. നിരവധി പരസ്യ ചിത്രങ്ങളിലും ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരം ഒരുപോലെ സജീവസാന്നിധ്യമാണ്. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ താരം തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അവന്തിക ക്രിയേഷൻസ് എന്ന ബാനറിന്റെ കീഴിൽ ചില ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

മലയാള സിനിമയിലെ എക്കാലത്തെയും മാസ് ആയ സ്പടികം എന്ന ചിത്രത്തിലെ ഒരു ഗംഭീര കഥാപാത്രത്തിനെ ചിപ്പി അവതരിപ്പിച്ചിരുന്നു. ഒരു തലമുറയുടെ തന്നെ ആവേശമായി ചിത്രം കൂടുതൽ ദൃശ്യമികവോടെ വീണ്ടും തീയറ്ററിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ തീയേറ്ററുകളിൽ നടന്ന ഫാൻസ് ഷോയ്ക്ക് വലിയ വരവേൽപ്പ് തന്നെയാണ് ലഭിച്ചത്. മലയാള സിനിമയ്ക്ക് നഷ്ടമായ ഒട്ടേറെ പ്രമുഖരായ അഭിനേതാക്കളുടെ നീണ്ട നേരെ തന്നെ ചിത്രത്തിൽ ഉണ്ട്.

തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻ എഫ് വർഗീസ്, സിൽക്ക് സ്മിത, ശങ്കരാടി, പറവൂർ ഭരതൻ അങ്ങനെ നിരവധി അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ ആകുന്നു എന്നത് സ്പടികത്തെ വേറിട്ട ഒരു അനുഭവമാകുന്നു കേരളത്തിൽ 150 പരം തിയേറ്ററുകളിൽ ലോകമെമ്പാടും 500ലധികം തീയറ്ററിൽ ആണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ചിപ്പിയുടെ കഥാപാത്രവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

തോമായുടെ കുഞ്ഞു
പെങ്ങൾ ജിൻസി ചാക്കോ എന്ന വേഷമാണ് ചിത്രത്തിൽ ചിപ്പി അവതരിപ്പിച്ചത് പതിനേഴാം വയസ്സിൽ വളരെ പക്വതയോടെ ജിൻസി ചാക്കോയെ ചിപ്പി അഭിനയിച്ച് ഫലിപ്പിച്ചത്.അത് കാണാൻ മകൾ അവന്തികയും എത്തിയിരുന്നു. അമ്മയെ ബിഗ് സ്ക്രീനിൽ കാണുന്നത് എത്ര സ്വപ്നതുല്യമായിരുന്നു എന്നോ. അതും അമ്മ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത് 25 വർഷത്തിനുശേഷം ഈ സൂപ്പർ ക്ലാസിക് വീണ്ടും റിലീസ് ചെയ്തതിന് ചിത്രത്തിൻറെ നിർമ്മാതാക്കളോട് നന്ദിയുണ്ട്. ബ്രോ… ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ എന്നാണ് ചിപ്പിയെ ടാഗ് ചെയ്തുകൊണ്ട് അവന്തിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Rate this post