കുടുംബവിളക്ക് ടീമ്സ് മൊത്തം ഒളിഞ്ഞു നോട്ടക്കാർ; ഒഴിവു സമയത്തെ താരങ്ങളുടെ വീഡിയോ വൈറൽ.| Kudumbavilakk Location Funny Video Malayalam

Whatsapp Stebin

Kudumbavilakk Location Funny Video Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പരമ്പരയായി മാറാൻ കുടുംബവിളക്കിന് കഴിഞ്ഞു. പരമ്പരയിൽ മലയാളികൾക്ക് സുപരിചിതയായ മറുനാടൻ താരമായ മീരാ വാസുദേവനാണ് പ്രധാനകഥാപാത്രമായി എത്തുന്നത്. മറ്റ് ഒരുപാട് അഭിനേതാക്കൾ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

താരങ്ങൾ എല്ലാവരും പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളും തങ്ങളുടെ പേർസണൽ ലൈഫിൽ നടക്കുന്ന സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുടുംബവിളക്ക് താരം ആനന്ദ് നാരായൺ ഒരു രസകരമായ വീഡിയോയാണ് തന്റെ യൂ ട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്നത്. കെ കെ മേനോൻ, ആനന്ദ് നാരായൺ, രേഷ്മ, നൂബിൻ തുടങ്ങിയ കുടുംബവിളക്കിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്ക്

ഷൂട്ട്‌ ഇല്ലാത്തതിനാൽ അവരെല്ലാവരും ഒത്തുകൂടിയ ഒരു വീഡിയോയാണ് ആനന്ദ് നാരായൺ ഇപ്പോൾ പങ്കുവെച്ചത്. ഒഴിവ് സമയങ്ങളിലെ ഒളിഞ്ഞുനോട്ടം എന്ന തലക്കെട്ടോടുകൂടിയാണ് ആനന്ദ് നാരായൺ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒഴിവുസമയത്ത് ഒത്തുകൂടി ഉല്ലസിച്ചുകൊണ്ട് പരസ്പരം ട്രോളിയാണ് വീഡിയോ തുടങ്ങുന്നത്. അച്ഛനും മക്കളും ഒന്നിച്ച് അടിച്ചുപൊളിക്കാൻ എത്തിയതാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചിട്ടുള്ളത്. എല്ലാവരും ഒന്നിച്ച്

ചായ കുടിക്കുകയും പ്രേക്ഷകരുടെ കുറച്ച് ചോദ്യങ്ങൾക്കുള്ള മറുപടികൾ നൽകുകയും ചെയ്തിട്ടുണ്ട് ഈ വീഡിയോയിൽ. എല്ലാവരുടെയും യഥാർത്ഥസ്വഭാവം പരമ്പരയിൽ നിന്നും വളരെ വ്യത്യസ്തമാണെന്നാണ് പ്രേക്ഷകർ പറഞ്ഞിട്ടുള്ളത്. ആനന്ദിന്റെ വീഡിയോകൾ പ്രേക്ഷകർ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്നും മലയാള മിനിസ്ക്രീൻ പ്രേക്ഷകർ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. കുടുംബവിളക്കിൽ ഇപ്പോൾ സുമിത്രയുടെ രണ്ടാം വിവാഹം നടന്നിരിക്കുകയാണ്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇത് ഒരു ഏടായി മാറിയിരിക്കുകയാണ്.

5/5 - (1 vote)