പാലപ്പവും ദോശയും ഉണ്ടാക്കുമ്പോൾ മാവ് പൊന്തി വരാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!! | Soft Palappam Recipe Tip

Rice
Grind
Coconut
Yeast
Sugar
Salt
Water
Batter
Ferment

Soft Palappam Recipe Tip:നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന രണ്ട് പ്രധാന പലഹാരങ്ങൾ ആയിരിക്കും ദോശ അല്ലെങ്കിൽ,ആപ്പം. എന്നാൽ അതിനുള്ള മാവ് തയ്യാറാക്കുമ്പോൾ ആവശ്യത്തിന് ഫെർമെന്റായി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് തണുപ്പ് സമയങ്ങളിൽ മാവ് ഫെർമെന്റായി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ യീസ്റ്റ് ഉപയോഗിക്കാതെ തന്നെ മാവ് ഫെർമെന്റ് ആയി കിട്ടാനും സോഫ്റ്റ് ആയി കിട്ടാനുമായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്.

ഇഡ്ഡലി,ദോശ എന്നിവക്കുള്ള മാവ് അരയ്ക്കുമ്പോഴും ഈ ഒരു ട്രിക്ക് തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ദോശ ഇഡ്ഡലി എന്നിവയ്ക്കുള്ള ബാറ്ററാണ് തയ്യാറാക്കുന്നത് എങ്കിൽ ആദ്യം തന്നെ നാല് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം.

വെള്ളത്തിൽ നിന്നും അരിയെടുത്ത് വെള്ളം പൂർണമായും ഊറ്റിക്കളഞ്ഞ ശേഷം വേണം അരയ്ക്കാനായി എടുക്കാൻ. അരി എപ്പോഴാണോ അരക്കാനായി ഉദ്ദേശിക്കുന്നത് അതിന് ഒരു 10 മിനിറ്റ് മുൻപായി ഒരു പാത്രത്തിൽ രണ്ട് പപ്പടം മുറിച്ചിട്ട് കുറച്ചു വെള്ളവും ഒഴിച്ച് നല്ലതുപോലെ ചാലിച്ചെടുക്കുക. മാവ് അരയ്ക്കുന്നതിനു മുൻപായി ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് തരികൾ ഇല്ലാത്ത രീതിയിൽ അരച്ചെടുക്കാം. ശേഷം ഫെർമെന്റ് ചെയ്യാനായി വയ്ക്കുകയാണെങ്കിൽ രാവിലെ ആകുമ്പോഴേക്കും മാവ് നല്ലതുപോലെ പൊന്തി വന്നിട്ടുള്ളതായി കാണാൻ സാധിക്കും.

അടുത്തതായി പാലപ്പത്തിനുള്ള മാവ് അരയ്ക്കുമ്പോൾ പപ്പടം ചേർക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ അരി കുതിർത്താനായി വയ്ക്കുക. മാവ് അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപായി പപ്പടം വെള്ളത്തിൽ കുതിരാനായി വയ്ക്കുക. ശേഷം അരിയും തേങ്ങയും ചേർത്ത് അരയ്ക്കുമ്പോൾ അതോടൊപ്പം പപ്പടം കൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവരയ്ക്കുമ്പോൾ പപ്പടം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പിന്നീട് ഉപ്പ് ചേർക്കുമ്പോൾ നോക്കി വേണം ചേർത്തു കൊടുക്കാൻ. ഈയൊരു രീതിയിൽ പാലപ്പത്തിന് മാവ് തയ്യാറാക്കി എടുക്കുകയാണെങ്കിൽ,യീസ്റ്റ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല മാവ് നല്ല രീതിയിൽ സോഫ്റ്റ് ആവുകയും ഫെർമെന്റ് ആവുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Soft Palappam Recipe Tip

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post