നിങ്ങൾ തമ്മിൽ ലൗ ആണോ? റീച്ചിന് വേണ്ടിയുള്ള പ്രണയം.!! സത്യാവസ്ഥ തുറന്നു പറഞ്ഞ് ലയന.!! | Social Media Viral Girl Layana Real Life

Social Media Viral Girl Layana Real Life : ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമാണ് ലയന എസ് കുറുപ്പ്. പല്ല് മുൻപോട്ട് ഉന്തി നിൽക്കുന്നതിന്റെ പേരിൽ നിരവധി മോശം കമന്റുകൾ കേട്ട  ലയന ഇപ്പോൾ തന്റെ സ്വപ്നങ്ങൾക്കൊപ്പം മുൻപോട്ടു സഞ്ചരിക്കുകയാണ്. പൊതുവെ കപ്പിൾ ഫോട്ടോഷൂട്ട് ചെയ്യാറില്ലാത്ത ലയന കഴിഞ്ഞ ഇടയ്ക്ക്

ഹാഷ്മി എന്ന ചെറുപ്പക്കാരനൊപ്പം കപ്പിൾ ഫോട്ടോഷൂട്ട് നടത്തിയിരുന്നു ഈ ചിത്രങ്ങൾ ലയന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾ ആരാധകാരിലേക്ക് എത്തിയതോടെ   ലയന പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കാനും തുടങ്ങി. എന്നാൽ താനും ഹാഷ്മിയും തമ്മിലുള്ള ബന്ധം എന്താണെന്നുന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് അവതാരകയുടെ ചോദ്യത്തിന്

മറുപടിയായിട്ടാണ് താരം കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. തങ്ങൾ പ്രണയത്തിലാണ്. കുറച്ചു നാളായി പരസ്പരം അറിയാം അതിനു ശേഷമാണ് പ്രണയം തുടങ്ങിയത്. ഹാഷ്മി മലയാളിയാണെന്നത് പലരും ഇത് വരെ വിശ്വസിച്ചിട്ടില്ല. കണ്ടാൽ നോർത്ത് ഇന്ത്യൻ ലുക്ക്‌ ആണെന്നും അതുകൊണ്ടു തന്നെ താൻ പുറത്തുന്ന് കൊണ്ടുവന്നതാണെന്നുമാണ് ആളുകൾ പറയുന്നത് എന്നും ലയന പറയുന്നു.  ആദ്യം തന്നോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ നമ്മൾ തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നായിരുന്നു താൻ

പറഞ്ഞതെന്നായിരുന്നു ലയന പറയുന്നത്. പക്ഷേ ഹാഷ്മിക്ക് അത് പ്രശ്നമല്ല. ഹാഷ്മി കൊച്ചിക്കാരനാണ് അദ്ദേഹത്തിന്റെ ഉമ്മാ വളരെ സപ്പോർട്ട് ആണെനന്നും ലയന പറയുന്നു. മാത്രമല്ല തന്റെ പല്ലിന്റെ രൂപം മാറ്റുന്നതിന് വേണ്ടി താൻ ട്രീറ്റ്മെന്റിലാണ്. ഒന്നര വർഷത്തോളമായി ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് ഏകദേശം നാല് സർജറി ഇപ്പോൾ തന്നെ കഴിഞ്ഞു. പല്ലല്ലാ പോങ്ങുന്നത് പകരം മോണയുടെ എല്ലാണ് പൊങ്ങുന്നത് അതിന് സർജറി ആവശ്യമാണ് ഈ ലുക്കിൽ ജീവിക്കാൻ താൻ തയ്യാറാണ്. താനിതുമായി പൊരുത്തപ്പെട്ടു എന്നും ലയന പറയുന്നു പക്ഷെ വീട്ടുകാരുടെ വിഷമം കാണാൻ  തനിക്കു വയ്യെന്നും ലയന കൂട്ടിച്ചേർത്തു.

Rate this post