ജീവിതത്തിലേക്ക് വീണ്ടും പുതിയ സന്തോഷം; മഞ്ജു വാര്യർ ഇനി ആര്യക്കൊപ്പം പുതിയ സിനിമ ? | Manju Warrier New Happy News Viral

Manju Warrier New Happy News Viral : നടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും മലയാള സിനിമ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരമാണ് മഞ്ചു വാര്യർ. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ഒരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചു വന്നപ്പോഴും നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.ഹൌ ഓൾഡ് ആർ യു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരികെ വന്ന മഞ്ചു ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാർക്കൊപ്പം

എത്തിചേർന്നു.എന്നാൽ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച നായികയായി മാറിയിരിക്കുകയാണ് മഞ്ജു. അസുരൻ എന്ന ധനുഷ് ചിത്രമായിരുന്നു തമിഴിൽ മഞ്ജു ആദ്യം അഭിനയിച്ച ചിത്രം.ചിത്രത്തിൽ പച്ചയമ്മാൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.പച്ചയമ്മാളെ കാണുമ്പോ കന്മദത്തിലെ ഭാമയെ ഒന്നോർത്തവരായിരിക്കും എല്ലാ മലയാളികളും. ഭാമയെപ്പോലെ തന്നെ ഒരു ശക്തയായ സ്ത്രീ കഥാപാത്രമാണ് പച്ചയമ്മാളും.

തിരിച്ചു വരവിനു ശേഷം പഴയ മഞ്ജുവിനെ അതേ പ്രസരിപ്പോടെ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതും അസുരനിലൂടെയാണ് ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് പ്രശംസകൾ തമിഴ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചു.രണ്ടാമത് തല അജിത് ചിത്രമായ തുനിവിലാണ് മഞ്ജു അഭിനയിച്ചത്. ഇപോഴിതാ തന്റെ മൂന്നാമത്തെ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് താരം. മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്.

ആര്യയും ഗൗതം കത്തിക്കും ആണ് ചിത്രത്തിലെ നായകന്മാർ. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റർ എക്സിന്റെ ഷൂട്ടിങ് രണ്ട് ദിവസം മുൻപ് ആരംഭിച്ചു. അസുരൻ, തുനിവ്‌ എന്നീ രണ്ട് ചിത്രങ്ങൾ തന്നെ ആണ് മഞ്ജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രം നൽകുന്ന പ്രചോദനം.വി ആർ റോളിങ് ടുഡേ എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.

2/5 - (4 votes)