സ്വത്ത് ഭാഗം വെയ്ക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ ആദർശ്.!! മുത്തശ്ശന്റെ അസുഖം അനന്തപുരി തറവാട്ടിൽ വിള്ളലുണ്ടാക്കുമോ?.!! | Patharamattu Today Episode June 5
Patharamattu Today Episode June 5: അനന്തപുരി തറവാട്ടിൽ എല്ലാവരുടെയും മനസ്സ് തകർക്കുന്ന ആ രഹസ്യം ഒടുവിൽ പുറത്ത് വന്നു മുത്തശ്ശന്റെ അസുഖം ഒടുവിൽ എല്ലാവരും അറിഞ്ഞു. മുത്തശ്ശന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നയനയും ആദർശും സ്നേഹത്തോടെ ജീവിക്കുക എന്നത്. അത് കൊണ്ട് തന്നെ മുത്തശ്ശന്റെയും മറ്റുള്ളവരുടെയും മുന്നിൽ ഇരുവരും സ്നേഹത്തോടെയാണ് പെരുമാറുന്നത്. എന്നാൽ ആദർശിന്റെ സ്നേഹം അഭിനയം മാത്രമാണെന്നത് നയനയെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട്.നയനയെ ഒരു ശത്രുവായി
മാത്രം കാണുന്ന ദേവയാനിക്കും ജലജയ്ക്കും അഭിക്കും നയനയെ എത്രയും വേഗം ആ വീട്ടിൽ നിന്ന് പുറത്താക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. ആദർശ് നയനയെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ സൃഷ്ടിക്കുന്ന പല സാഹചര്യങ്ങളും കൊണ്ട് ആദർശിനും നയനയ്ക്കും ഒന്നിക്കാൻ കഴിയുന്നില്ല. ഏറ്റവുമൊടുവിൽ നവ്യ ഗ ർഭിണിയാണെന്ന് നുണ പറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞതോടെ നയനയും അറിഞ്ഞു കൊണ്ടാണ് അതെന്ന് ധരിച്ചു നയനയെയും എല്ലാവരും പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ്.
എന്നാൽ സത്യം പല തവണയും ആദർശിനോട് തുറന്ന് പറയാൻ നയന തയ്യാറായിരുന്നു പക്ഷെ നവ്യയുടെ ഭീക്ഷണിയാണ് അവളെ തടഞ്ഞത്. ഇപോഴിതാ മുത്തശ്ശനെയും മറ്റുള്ളവരെയും കാണിക്കാൻ സന്തോഷവതിയായി അഭിനയിക്കുന്നുണ്ട് എങ്കിലും നയനയുടെ മനസ്സ് നിറയെ ദുഖമാണ്. തനിക്ക് സന്തോഷം തരേണ്ട ആൾ അത് തരുന്നില്ല എന്ന വേദനയിലാണ് നയാനായിപ്പോൾ. അതെ സമയം
അനന്തപുരി തറവാട് ഭാഗം വെച്ച് സ്വത്തുക്കൾ എല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ജലജയും അഭിയും എന്നാൽ അനന്തപുരി തറവാട്ടിൽ ഇത്രയും നാൾ എങ്ങനെയാണോ മനുഷ്യർ ജീവിച്ചത് അതെ പോലെ തന്നെ തുടർന്നും ജീവിക്കും എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ആദർശ്. മുത്തശ്ശനും മുത്തശ്ശിയും ഉള്ളിടത്തോളം കാലം ഒരു കാരണവശാലും വീതം വെച്ച് അനന്തപുരിയിൽ വിള്ളലുണ്ടാക്കാൻ അനുവദിക്കില്ല എന്ന് ആദർശ് പറഞ്ഞു കഴിഞ്ഞു.