അവൻ എന്റെ ഹൃദയം കവർന്നു.!! ഒരാഴ്ചത്തെ ആത്മാർത്ഥ സ്നേഹത്തിൽ എല്ലാം സംഭവിച്ചു; മല്ലുസിംഗ് സിസ്റ്റർ പോസ്റ്റ് വൈറൽ.!! | Shalin Zoya Live Proposal To Anchor

Shalin Zoya Live Proposal To Anchor : ബാലതാരമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരമാണ് ശാലിൻ സോയ. മികച്ച നടിയായും സംവിധായകയും എല്ലാം കാഴ്ചക്കാരെ അമ്പരപ്പിച്ച ശാലിൻ ഇപ്പോൾ പ്രേക്ഷകർക്ക് ഒരു വിസ്മയം തന്നെയാണ്. അതിന് കാരണം താരം പങ്കുവെക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെയാണ്.താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ഏറെ കൗതുകത്തോടെ ആരാധകർ നോക്കിക്കാണുമ്പോൾ കുട്ടിത്താരത്തിൻറെ മാറ്റം സോഷ്യൽ മീഡിയയേയും അമ്പരപ്പിക്കാറുണ്ട്.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം പങ്കുവെച്ച താരം അധികവും പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ വേഷത്തിലാണ് ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രത്തിലൂടെയാണ് ശാലിൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. 2004 ബാലതാരമായി കൊട്ടേഷൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് പത്തോളം സിനിമകളിൽ ബാലതാരമായി തന്നെ അഭിനയിച്ചു. ഫാത്തിമ ശാലിൻ എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രേക്ഷകർക്ക് താരം എന്നും സുപരിചിത ശാലിൻ എന്ന പേരിലാണ്.

നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന താരം 2012 പുറത്തിറങ്ങിയ മല്ലൂസിങ് എന്ന ചിത്രത്തിലൂടെ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറി. തുടർന്ന് ആൻ അഗസ്റ്റിൻ നായികയായി എത്തിയ എലിസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലും പ്രത്യക്ഷപ്പെട്ടു. അധികവും നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രത്തിലാണ് തിളങ്ങിയത് എങ്കിൽ പോലും താരത്തിന് ആരാധകർ ഏറെയായിരുന്നു. സംവിധായിക, രചയിതാവ് എന്നീ നിലകളിൽ ഒരു സംരംഭത്തിന് താരം തുടക്കം കുറിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മയിൽ സ്റ്റോൺ മേക്കർസ് എന്ന എന്റർടൈൻമെന്റ് സെറ്റിന്റെ അവതാരകനുമായി ചേർന്നു നിൽക്കുന്ന ഫോട്ടോയാണ് താരം ഏറ്റവും ഒടുവിൽ ആയി പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ഇൻറർവ്യൂവിൽ എനിക്ക് നിന്നെ കൂടുതൽ പരിചയമായി. നല്ലൊരു പേഴ്സണാണെന്ന് എനിക്ക് മനസ്സിലായി എന്ന് തുടങ്ങുന്ന ശാലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Rate this post