ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്, ഉത്തരം നൽകാനാണ് പ്രയാസം.!! വീണ്ടും വരദയൊപ്പമുള്ള ഫോട്ടോയുമായി ജിഷിൻ മോഹൻ.!! | Jishin Mohan With Varadha Viral Photo

Jishin Mohan With Varadha Viral Photo: കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറയുന്ന പേരാണ് വരദയുടെയും ജിഷിന്റെയും. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി എന്ന വാർത്തയാണ് പെട്ടെന്ന് ഒരുദിവസം ആളുകളിലേക്ക് എത്തിയത്. ഇത് വ്യക്തമാക്കുന്ന ചില സംഭവങ്ങൾ താരങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തുവന്നതോടെ ജിഷിനും വരദയും വേർപിരിഞ്ഞു എന്ന അനുമാനത്തിൽ എത്തുകയായിരുന്നു സോഷ്യൽ മീഡിയയും ആരാധകരും.

ഒന്നിച്ച് ഉള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവയ്ക്കാതെ ആയതോടെയാണ് ഇരുവരും വേർപിരിഞ്ഞോ എന്ന സംശയം ആളുകൾക്കിടയിൽ ഉടലെടുത്തത്. അത് ജിഷിനോടും വരദയോടും ചോദിച്ചപ്പോൾ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ട എന്നായിരുന്നു ജിഷിൻ പറഞ്ഞത്. എന്നാൽ വരദയുടെ മറുപടി വ്യത്യസ്ത തരത്തിലായിരുന്നു. മകനൊപ്പം എറണാകുളത്ത് സ്വന്തമായ ഒരു ഫ്ലാറ്റ് വാങ്ങി ഒറ്റയ്ക്ക് താമസിക്കുവാൻ തുടങ്ങിയ താരം താനും മകനും ഒറ്റയ്ക്കാണ് ഇപ്പോൾ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പോഴും ജിഷിനെ പറ്റി

മറുപടി നൽകുവാൻ വരദ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സീരിയൽ താരങ്ങളുടെ സംഘടനയായ ATMA മീറ്റിങ്ങിന് എത്തിയപ്പോൾ തൻറെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുകയാണ് ജിഷിൻ. ഒപ്പം ഒരു പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ചോദ്യങ്ങൾ ചോദിക്കുവാൻ എല്ലാവർക്കും കഴിയും. എന്നാൽ ഉത്തരം നൽകുക എന്നതാണ് അല്പം പ്രയാസം എത്രയൊക്കെ ഉത്തരങ്ങൾ

നൽകിയാലും ചില ചോദ്യങ്ങൾ അവശേഷിക്കുക തന്നെ ചെയ്യും. ഒരു പക്ഷേ അതിന് പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടുന്നില്ല എന്നത് തന്നെയായിരിക്കും കാരണം. സുഖമല്ലെന്ന് അറിയാമെങ്കിലും നമ്മളൊക്കെ ചിലരോട് സുഖമല്ലേ എന്ന് ചോദിക്കാറില്ല, അല്ലെന്ന് പറയണമെന്നുണ്ടെങ്കിൽ പോലും മുഖത്ത് ഒരു ചിരി പരത്തിക്കൊണ്ട് സുഖമാണെന്ന് നമ്മൾ പറയുകയാണ് ചെയ്യുന്നത് എന്നാണ് ജിഷിൻ ചിത്രത്തിനോടൊപ്പം പങ്കുവെച്ചത്. ക്യാപ്ഷന്റെ പൊരുൾ എന്താണെന്ന് മനസ്സിലായില്ലെങ്കിൽ പോലും ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Rate this post