സാധാരണ നൂലിൽ കുറച്ചു ഓയിൽ ഇതുപോലെ ഒഴിച്ചു നോക്കൂ.!! ഈ സൂത്രം ചെയ്‌താൽ ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം!! | Sewing Easy Tips

Use sharp needles for clean stitches.
Choose the right thread for fabric.
Pre-wash fabric to avoid shrinkage.
Iron fabric before cutting.
Pin pieces together before sewing.
Sewing Easy Tips : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരാവുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വ്യത്യസ്ത ടിപ്പുകളിലൂടെ പങ്കുവെക്കുന്നത്.
മെഷീനിൽ ഇടുന്ന നൂല് പെട്ടെന്ന് പൊട്ടിപ്പോകുന്നത് ഒഴിവാക്കാനായി അല്പം മെഷീൻ ഓയിൽ അതിന് മുകളിലായി തേച്ച് കൊടുത്താൽ മാത്രം മതി. കൂടാതെ മെഷീന്റെ അടിഭാഗത്തായി ഇടുന്ന ബോബിന്റെ നൂല് പെട്ടെന്ന് പൊട്ടി പോകുന്നത് ഒഴിവാക്കാനായി അതിലും അല്പം ഓയിൽ തടവി കൊടുക്കാവുന്നതാണ്. നൂല് പെട്ടെന്ന് പൊട്ടിപ്പോകാതെ ഇരിക്കാനായി ഒരു സൂചിയെടുത്ത് അത് നൂലിന്റെ അറ്റത്തിലൂടെ വലിച്ചെടുത്ത് ഒരു പേപ്പറിലൂടെ തുന്നി എടുക്കുക.
പിന്നീട് സൂചി അഴിച്ചുമാറ്റി നൂല് ഇട്ടുകൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാനായി സാധിക്കും. മെഷീനിൽ നിന്നുള്ള നൂലിന്റെ അറ്റം പെട്ടെന്ന് കിട്ടാനായി നൂൽ മെഷീനിൽ ഇടുന്നതിന്റെ ഓപ്പോസിറ്റ് ഭാഗത്ത് ചെറിയ ഒരു കട്ടിട്ടു കൊടുക്കുക. ശേഷം നൂല് അതിലൂടെ ചുറ്റിവയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉപയോഗിക്കാനും നൂല് പൊട്ടി പോകുന്നത് ഒഴിവാക്കാനും സാധിക്കും. മെഷീനിൽ ഉപയോഗിക്കുന്ന സൂചി പെട്ടെന്ന് തുരുമ്പെടുത്ത് പോകുന്നത് ഒഴിവാക്കാനായി
ഒരു ഫോയിൽ പേപ്പറിനകത്തു വച്ച് അല്പം പൗഡർ ഇട്ട് സൂക്ഷിച്ചാൽ മതിയാകും. അതല്ലെങ്കിൽ ചെറിയ പ്ലാസ്റ്റിക് കവറുകൾ വീട്ടിലുണ്ടെങ്കിൽ അതിനകത്തും സൂചി ഇട്ടു സൂക്ഷിക്കുന്നതാണ്. എന്നാൽ ഒരു കാരണവശാലും സൂചി തുണിയിൽ കുത്തി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അവ പെട്ടെന്ന് തുരുമ്പെടുത്തു പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Sewing Easy Tips Credit : my frocks malayalam stitching
Sewing Easy Tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!`