ചേച്ചിക്ക് കൂട്ടായി കുഞ്ഞനുജത്തി.!! പെൺ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം പങ്കുവെച്ച് നടൻ ശ്രീരാം രാമചന്ദ്രൻ.!! | Serial Actor Sreeram Ramachandran Blessed Baby Girl

Serial Actor Sreeram Ramachandran Blessed Baby Girl: മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയതാരമാണ് ശ്രീരാം രാമചന്ദ്രൻ. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ ആണ് ശ്രീരാം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ജീവ എന്ന കഥാപാത്രമായാണ് നടൻ വേഷമിട്ടത്.തുടർന്ന് ഒരു ഇടവേളക്ക് ശേഷം താരം സിനിമയിൽ സജീവമായിരിക്കുകയാണ് ഇപ്പോൾ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് താരം ഏറ്റവും അവസാനമായി വേഷമിട്ടത്. സിനിമയുടെ വിജയ വാർത്ത പങ്കുവെച്ചുകൊണ്ട് താരം തന്റെ സ്വകാര്യ ജീവിതത്തിലെ ഒരു സന്തോഷവാർത്ത കൂടി

ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഒൻപത് വയസുകാരി മകൾക്ക് കൂട്ടായി ഒരാൾ കൂടെ എത്തുന്നു എന്നാണ് താരം അന്ന് പറഞ്ഞത്. ഭാര്യ വന്ദിത ഗർഭിണി അണെന്ന വാർത്തയായിരുന്നു അത്.പങ്കുവെച്ചപ്പോൾ തന്നെ നിരവധി താരങ്ങൾ ആശംസാകളുമായി എത്തിരിയുന്നു. എന്നാൽ ഇപ്പോൾ ആ സന്തോഷ വാർത്ത വന്നിരിക്കുകയാണ്. താരത്തിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ സന്തോഷത്തിലാണ്

കുടുംബം. താരത്തിന് പെൺ കുഞ്ഞാണ് രണ്ടാമത് ഉണ്ടായതെന്നാണ് ഇൻസ്റ്റാഗ്രാമിൽ ശ്രീരാം പങ്കുവെച്ച കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്. ‘വീ ആർ സോ ഹാപ്പി ടു അനൗൺസ് ദി അറൈവൽ ഓഫ് അവർ പ്രിൻസിസ്, വിച്ചൂസ് ബേബി സിസ്റ്റർ, ഔർ ബണ്ടിൽ ഓഫ് ജോയ് എന്നാണ് തന്റെ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കുറിച്ചത്.നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ചുവടെ

ലൈക്കുകളും കമന്റുകളുമായി എത്തിയത്. വളരെ സന്തോഷത്തോടെ കുഞ്ഞിനെ വരവേൽക്കുകയാണ് ആരാധകരും. കോളേജിൽ ഒന്നിച്ചു പഠിച്ചപ്പോൾ ഉടലെടുത്ത പ്രണയമാണ് ഇവരുടേത്. ആദ്യം സൗഹൃദം പിന്നീടതൊരു പ്രണയമാവുകയും ചെയ്തു. സംഗീത ലോകത്ത് നിന്നുമാണ് ശ്രീരാം സുനിമയിലേക്ക് എത്തിയത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ മുഖം കാണിച്ച താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

Rate this post