കോടതിയിൽ വിക്രമിനെ വറുത്തെടുത്ത് കല്യാണി.!! വിക്രമിനെ ശിക്ഷിക്കാൻ ഒരുങ്ങി കോടതി.!! |Mounaragam Today Episode June 5

Mounaragam Today Episode June 5: സ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ശബ്ദമുയർത്തി കല്യാണി.തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച വിക്രമിനോട് പ്രതികാരം ചെയ്യാനാണ്. വിക്രമിന്റെ മാലാമോക്ഷണ കേസിൽ കള്ള സാക്ഷി പറഞ്ഞു കൊണ്ട് ശരണ്യ വിക്രമിനെ വിവാഹം കഴിച്ചതെന്ന സത്യം ശരണ്യ കോടതിയിൽ സമ്മതിച്ചിരിക്കുകയാണ്. വിക്രമിനെതിരെ കേസ് വാദിക്കുന്നത് കല്യാണിയാണ്. ചെറുപ്പം മുതൽ വിക്രമിന്റെ ദുഷ്ടതയും കള്ളത്തരങ്ങളും കണ്ട് വളർന്ന താൻ തന്നെയാണ് അവനെതിരെയുള്ള കേസ് വാദിക്കാൻ ഏറ്റവും യോഗ്യതയുള്ള ആൾ എന്നാണ് കല്യാണി പറഞ്ഞത്. ഒരുപാട് പേരെ വിക്രം ദ്രോഹിച്ചു കൊണ്ടാണ് വിക്രം

ഇത് വരെ ജീവിച്ചത്. എന്നാൽ ഇനി അതിനു അവനെ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ ആണ് കല്യാണി. ശരണ്യയുടെ ഭർത്താവിനെ വിക്രം ഉപദ്രവിക്കുന്ന സി സി ടീവി ദൃശ്യങ്ങൾ അടക്കം കല്യാണി കോടതിക്ക് മുൻപിൽ ഹാജറാക്കുകയും കോടതി അത് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. കേസ് വിധി പറയാൻ പതിനെട്ടാം തിയതിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. വിധി പറയാൻ മറ്റൊരു ദിവസത്തേക്ക് മാറ്റി

വെച്ചു എങ്കിലും വിക്രമിന്റെ വിധി എല്ലാവർക്കും ഏകദേശം മനസ്സിലായിക്കഴിഞ്ഞു. അത്രയ്ക്ക് വ്യക്തവും ധൃഡവും ആയിട്ട് ആണ് കല്യാണി കോടതിയിൽ തെളിവുകൾ നിരത്തി വാദിച്ചത്. ശരണ്യയുടെ പ്ലാൻ ആയിരുന്നു എല്ലാം എന്നറിഞ്ഞ വിക്രമും പ്രകാശനും ഞെട്ടിത്തറിച്ചാണ് എല്ലാം കേട്ട് കൊണ്ട് നിന്നത്. ഇനി വിക്രമിനെ രക്ഷിക്കാൻ കഴിയില്ല എന്ന് പ്രകാശനും ബോധ്യമായിക്കഴിഞ്ഞു. കല്യാണിയോട് കോടതിമുറ്റത്ത് നിന്ന് തട്ടിക്കയറാൻ ശ്രമിച്ച പ്രകാശന് ചുട്ട മറുപടി കൊടുത്താണ് പ്രകാശൻ പറഞ്ഞയച്ചത്. ആകെ ഭ്രാന്ത്‌

പിടിച്ച അവസ്ഥയിലാണ് പ്രകാശൻ ഉള്ളത്. എന്ത് തെറ്റ് ചെയ്താലും വിക്രമിനെ സപ്പോർട്ട് ചെയ്യുന്ന പ്രകാശൻ ഇപ്പോൾ ആകെ നിസ്സഹായനായാണ് ഇപ്പോൾ നിൽക്കുന്നത്. വീട്ടിൽ എത്തിയ ശേഷം പ്രകാശൻ വിക്രമിനോട് പൊട്ടിത്തെറിക്കുന്നുണ്ട് പതിനെട്ടാം തിയതിയിലെ വിധിയെക്കുറിച്ചുള്ള ഭയമാണ് പ്രകാശാന്റെ മനസ്സ് നിറയെ.

Rate this post