അമൃതയുടെ അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷം.!! അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിൽ അച്ഛനെ ഓർത്ത് നൊമ്പരപ്പെട്ട് അഭിരാമി.!! | Amrutha Suresh Mother 60 th Birthday Celebration
Amrutha Suresh Mother 60 th Birthday Celebration: മലയാളികളുടെ ഇഷ്ട ഗായിമാരിൽ ഒരാളാണ് അഭിരാമി സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധ നേടുന്നത് അമ്മ ലൈലയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിന്റെ വീഡിയോ ആണ്. തന്റെ കൊച്ചിയിലെ കഫയിൽ വച്ചാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും ആണ് ഈ ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ അഭിരാമിയുടെ സഹോദരി അമൃത സുരേഷ് ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിദേശത്താണ് അതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.
എത്താനാവാത്ത വിഷമത്തിൽ വീഡിയോ കോൾ വഴി അമൃത ആഘോഷത്തിൽ തന്നെ സാന്നിധ്യം അറിയിച്ചു. തന്റെ കൂടെ ചേച്ചി ഇല്ലാത്തതിന്റെ സങ്കടം അഭിരാമിയും ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ ഈ ആഘോഷത്തിന് ആയുള്ള ഒരുക്കങ്ങൾക്ക് എല്ലാ സഹായങ്ങളും അമൃത ഫോണിലൂടെ തന്നെ തനിക്ക് നൽകി എന്നും പറയുകയാണ് അഭിരാമി.തന്റെ അമ്മയുടെ ഷഷ്ടിപൂർത്തി വലിയ ആഘോഷമാക്കാൻ തന്റെ അച്ഛൻ സുരേഷ് ഒരുപാട്
ആഗ്രഹിക്കുകയും അതിനായി പദ്ധതിയുടെയും ചെയ്തിരുന്നു എന്നും എന്നാൽ അതിന് മുൻപ് തന്നെ അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയെന്ന് അഭിരാമി സമൂഹമാധ്യമങ്ങളിൽ നൊമ്പരത്തോടെ കുറിച്ചു.
ഈ ആഘോഷം അച്ഛനില്ലാത്തതിനാൽ തന്നെ പ്രതീക്ഷിച്ചതുപോലെ ഭംഗിയായില്ല എങ്കിലും അമ്മയ്ക്ക് വേണ്ട ചെറിയ സന്തോഷങ്ങൾ കൊടുക്കാൻ ഈ ആഘോഷത്തിലൂടെ തനിക്ക് പറ്റിയെന്ന് അഭിരാമി പങ്കുവെച്ച കുറുപ്പിലൂടെ പറയുകയാണ്.
അമൃതയുടെ അമ്മ ലൈലയുടെ അറുപതാം പിറന്നാൾ ദിവസം അഭിരാമിയും അമൃതയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ആശംസകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ആഘോഷം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അഭിരാമിയുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയത് അവരുടെ മാതാപിതാക്കളാണ്. സ്‌ട്രോക്കിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് പിതാവ് സുരേഷ് മര ണപ്പെട്ടത്.