ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം.. | Saree Pre Pleating And Box Folding

- Time-saving: Speeds up saree draping.
- Neat pleats: Ensures uniform, crisp pleats.
- Box folding: Compact storage without wrinkles.
- Ready-to-wear: Ideal for quick dressing.
- Preserves shape: Maintains saree structure.
- Travel-friendly: Easy to pack and carry.
Saree Pre Pleating And Box Folding : സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. പലപ്പോഴും സാരിയുടക്കാൻ ഇഷ്ടമുണ്ടായിട്ടും സാരിയിൽ പ്ലീറ്റ് എടുക്കാൻ അറിയാത്തതുകൊണ്ട് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് കരുതി അത്തരം ആഗ്രഹം ഉപേക്ഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സാരിയുടെ പ്ലീറ്റ് ശരിയായി എടുക്കുന്നതിന് ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. സാരിയുടെ പ്ലീറ്റ് കൃത്യമായി കിട്ടാനും നല്ല ഭംഗിയിൽ
നിൽക്കുന്നതിനും വേണ്ടി ആദ്യം ചെയ്യേണ്ടത് സാരി പൂർണ്ണമായും ഓപ്പൺ ചെയ്ത് വെക്കുക. സാധാരണ സാരികളേക്കാൾ കൂടുതൽ പട്ടുസാരികൾ ഉടുക്കുമ്പോഴാണ് കൂടുതൽ സമയം ആവശ്യമായി വരുന്നത്. അതിനാൽ തന്നെ ആദ്യം പട്ടുസാരിയുടെ ഏറ്റവും അറ്റത്തുള്ള ബോർഡർ ഭാഗം ഒന്ന് മടക്കി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് നല്ലതുപോലെ പ്രസ്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കരയുള്ള ഭാഗം കൃത്യമായ
അളവിൽ മടങ്ങി കിട്ടുന്നതാണ്. ശേഷം സാരിയുടെ മറുഭാഗം പ്ലീറ്റ് ചെയ്തു മടക്കി വെച്ച ഭാഗത്തിന്റെ അറ്റത്തേക്ക് നിൽക്കുന്ന രീതിയിൽ മടക്കി വയ്ക്കുക. ഈയൊരു ഭാഗം വീണ്ടും ഒരു തവണ ഇസ്തിരിയിട്ടു കൊടുക്കുക. മടക്കി വെച്ച പ്ലീറ്റിനെ വീണ്ടും രണ്ടായി മടക്കി ഇസ്തിരിയിട്ടു കൊടുക്കുക. ഇത്തരത്തിൽ എത്ര പ്ലീറ്റാണോ ആവശ്യമായിട്ടുള്ളത് അത്രയും ചെറുതായി മടക്കി ആ ഭാഗമെല്ലാം ഇസ്തിരിയിട്ടു കൊടുക്കാവുന്നതാണ്. സാരി നല്ല രീതിയിൽ മടക്കി ഇസ്തിരിപ്പെട്ടി പ്രസ് ചെയ്ത ശേഷം ഓപ്പൺ
ചെയ്യുകയാണെങ്കിൽ എല്ലാ ഭാഗങ്ങളിലും പ്ലീറ്റ് കൃത്യമായി നിൽക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ പ്ലീറ് എടുത്തതിനുശേഷം മുകളിലുള്ള പ്ലീറ്റുകളെയെല്ലാം കൂട്ടിപ്പിടിച്ച് ഒരു പിന്ന് കുത്തി കൊടുക്കുക. ശേഷം കുറച്ച് അകലം വിട്ട് പ്ലീറ്റിന്റെ അളവ് കുറച്ച് കൂടി വലിപ്പത്തിൽ പിടിച്ച് രണ്ടാമത്തെ ഭാഗത്തും പിന്ന് കുത്തി കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ സെറ്റ് ചെയ്ത് വയ്ക്കുന്ന സാരി വളരെ എളുപ്പത്തിൽ ഡ്രെയ്‌പ് ചെയ്യാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Saree Pre Pleating And Box Folding Credit : E&E Creations
Saree Pre Pleating And Box Folding
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!