ശിവൻ ആ സന്തോഷവാർത്ത അഞ്ജുവിനെ അറിയിക്കുന്നു.!! | Santhwanam Today November 18

Santhwanam Today November 18 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ കാണുന്ന സാന്ത്വനം വീട്ടിലെ രസകരമായ ചില രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരി കുടിച്ചു വന്നതിന് ഹരിയും അപ്പുവും വഴക്കുകൂടുന്നതായിരുന്നു. ദേവൂട്ടിയെ ഹരി കുടിച്ചിട്ട് ഉമ്മ വച്ചതിന് വഴക്കു പറയുമ്പോഴാണ് ദേവൂട്ടിയുടെ ഉറക്കം

ഞെട്ടുന്നത്. അവൾ ഇവരുടെ വഴക്ക് കേട്ട് അനങ്ങാതെ ഉറങ്ങിയതു പോലെ കിടന്നു. അങ്ങനെ രണ്ടു പേരും വഴക്കു കൂടി അങ്ങ് ഉറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ തന്നെ അഞ്ജു ശിവനോട് എനിക്ക് ഒന്ന് ഇന്ന് ആശുപത്രിയിൽ പോകണമെന്നും, ചെറിയ ചെക്കപ്പൊക്കെ നടത്താനുണ്ടെന്നും പറയുകയാണ്. ഇവിടെ ആരോടും ആശുപത്രിയിൽ പോവുന്ന കാര്യം പറയേണ്ടെന്നും, എല്ലാം വന്നിട്ട് പറയാമെന്നും അഞ്ജു പറയുന്നു. ശിവനും അഞ്ജുവും കാറ്ററിങ്ങിൻ്റെ ആവശ്യത്തിനായി നമ്മൾക്ക് ഇന്ന് കുറച്ച് രാവിലെ പോവണമെന്ന്

ദേവിയോട് പറഞ്ഞ് ഇറങ്ങുകയാണ്. അപ്പോൾ ദേവി സമയം കിട്ടിയാൽ ആശുപത്രിയിൽ പോയി ഒരു ചെക്കപ്പ് നടത്താനും പറയുന്നു. അവർ അങ്ങനെ പോകാൻ പുറപ്പെട്ടു. അപ്പോഴാണ് അപ്പു ദേവൂട്ടിയെ സ്കൂളിൽ പോകാൻ വിളിക്കുകയാണ്. അവൾ എഴുന്നേറ്റ് കുറച്ച് സമയം അവിടെ ഇരുന്നു. ഞാൻ ബ്രഷ് ചെയ്തു തരാമെന്ന് പറഞ്ഞ് അപ്പു ദേവൂട്ടിയെ ബ്രഷ് ചെയ്യിച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് ഓടി. മോളെ ഓടല്ലേയെന്നും, ഓട്ടോ വരാറായെന്നും, വേഗം ഞാൻ കുളിപ്പിച്ചു തരാമെന്ന് പറഞ്ഞപ്പോൾ അവൾ മുറ്റത്തേക്കോടികളഞ്ഞു.പിറകെ അപ്പുവും ഓടി. നീ കുളിക്കാൻ വന്നില്ലെങ്കിൽ

നല്ല പിച്ച് കിട്ടുമെന്ന് അപ്പുപറഞ്ഞപ്പോൾ, പിച്ചിയാൽ ഞാൻ അമ്മയോട് പറയുമെന്ന് പറഞ്ഞ് അവൾ ഓടി കുളിച്ചു വരുന്ന ഹരിയുടെ അടുത്തേക്ക് ഓടിക്കളഞ്ഞു. പിറകെ വന്ന അപ്പു മോൾ കുളിക്കാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ, അവളെ ഏടത്തി കുളിപ്പിക്കുമെന്ന് പറയുകയാണ് ഹരി. ഞാൻ കുളിപ്പിച്ചാലെന്താണെന്ന് ചോദിച്ച് ദേവൂട്ടിയെ അപ്പു പിടിച്ചു വലിക്കുമ്പോഴാണ് ബഹളം കേട്ട് ദേവി വ രുന്നത്. അപ്പോൾ തന്നെ ദേവൂട്ടി അമ്മേ എന്ന് വിളിച്ച് ദേവിയുടെ അടുത്തേക്ക് ഓടിക്കളഞ്ഞു. പിന്നീട് ദേവി കുഞ്ഞിനെ കുളിപ്പിച്ച് സ്കൂളിൽ പോകാൻ ഒരുക്കുന്നതിനിടയിലാണ് ദേവിയോട് ദേവൂട്ടി പലതും പറയുന്നതിനിടയിൽ അച്ഛൻ ഇന്നലെ ബ്രാണ്ടി കുടിച്ചിട്ടാണ് വന്നതെന്ന് പറയുന്നു.ഇത് കേട്ട് ദേവി ഞെട്ടുന്നു.

പിന്നീട് മോളെ പെട്ടെന്ന് ഒരുക്കി ഓട്ടോറിക്ഷയിൽ വിട്ടു. അപ്പോഴാണ് ഹരിയും അപ്പുവും ഓഫീസിൽ പോകാൻ ഇറങ്ങി വരുന്നത്. ദേവിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ദേവി ദേവൂട്ടി പറഞ്ഞ കാര്യം സൂചിപ്പിക്കുന്നു. കുഞ്ഞിൻ്റെ മുന്നിൽ വച്ച് എന്ത് പറയുമ്പോഴും ശ്രദ്ധിക്കണമെന്നും, അവർ ടേപ്പ് റെക്കോർഡ് പോലെ എല്ലാം മനസിൽ സൂക്ഷിച്ചു വയ്ക്കുമെന്നും ദേവി പറയുകയാണ്. നീ ഇന്നലെ കുടിച്ചിട്ടാണോ വന്നതെന്നും ദേവി ചോദിക്കുന്നുണ്ട്. ഒന്നും പറയാതെ രണ്ടു പേരും ഇനി ശ്രദ്ധിച്ചോളാംദേവിയേടത്തി എന്ന് പറഞ്ഞ് രണ്ടു പേരും ഓഫീസിലേക്ക് പോയി. ശിവനും അഞ്ജുവും ആശുപത്രിയിൽ എത്തി. ലേബിൽ പോയി ബ്ലഡ് ടെസ്റ്റ് നടത്തുകയാണ്. ബ്ലഡ് എടുക്കുമ്പോൾ കുത്തുമ്പോൾ വേദനിപ്പിക്കാതെ കുത്തണേ എന്ന് പറയുകയാണ് ശിവൻ. ഇത് കേട്ട് സിസ്റ്ററും അഞ്ജുവും ചിരിക്കുകയാണ്. ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.

Rate this post