അപ്പുവിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയുമായി ഹരി എത്തുന്നു.!! ദേവിയെ ദ്രോഹിക്കാൻ എത്തിയ ജയന്തിക്ക് ദേവൂട്ടിയുടെ വക കിടിലൻ പണി.!! | Santhwanam Today November 14

Santhwanam Today November 14 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് പ്രേക്ഷകർ ആഗ്രഹിച്ചതു പോലെ സാന്ത്വനംവീട്ടുകാരുടെ സന്തോഷം നിറഞ്ഞ ദിനങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരിയും അപ്പുവും തമ്മിലുള്ള സംഭാഷണമാണ് നടന്നിരുന്നത്. മകൾ പഠനത്തിൽ പിന്നോട്ട് ആണെന്നും, അവൾക്ക് കൂടുതൽ താല്പര്യം

എക്സ്ട്രാ കറിക്കുലം ആക്റ്റിവിറ്റീസിലാണ് കൂടുതൽ താല്പര്യമെന്ന് അപ്പു പറഞ്ഞപ്പോൾ, മകൾ പഠിക്കാൻ പിറകിലല്ലെന്നും, അവൾ ബ്രില്യൻറായ കുട്ടിയാണെന്നും, നീ അവളെ പേടിപ്പിച്ച് പഠിപ്പിക്കരുതെന്നും തുടങ്ങി പലതും ഹരി പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്
പൊന്നൂസ് ജ്വല്ലറിയുടെ പരസ്യത്തിനുള്ള

അഗ്രിമെൻ്റ് കിട്ടിയ കാര്യം അപ്പുവിനെ കാണിക്കുന്നത്. അതു കണ്ട് അപ്പുവിന് സന്തോഷമായി. കൃഷ്ണസ്റ്റോർസിൽ നല്ല രീതിയിൽ കച്ചവടം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ശിവൻ കടയിൽ വന്ന് കാറ്ററിംങ്ങ്സർവ്വീസിനുള്ള സാധനങ്ങൾക്കു വേണ്ടി വന്നത്. ശത്രു സാധനങ്ങൾ എത്തിക്കാമെന്ന് പറഞ്ഞ് ശിവൻ പോകാനിറങ്ങിയപ്പോഴാണ് ബാലൻ ശിവനോട് നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ പലരും നിങ്ങളോട് ചോദിക്കുന്നതു പോലെ, ദേവിയോടും ചോദിക്കുന്നുണ്ടെന്നാണ് ബാലൻ പറഞ്ഞത്.

അതിനാൽ നിങ്ങൾ ക്ഷേത്രത്തിൽ പോയി തൊട്ടിൽ കെട്ടാൻ പ്രാർത്ഥിക്കണമെന്ന് പറയുകയാണ്. അത് ചെയ്യാമെന്ന് പറഞ്ഞ് ശിവൻ ഊട്ടുപുരയിലേക്ക് പുറപ്പെട്ടപ്പോഴാണ് മാർത്താണ്ഡൻ വിളിച്ച്, സദ്യയുടെ കാര്യം ഗംഭീരമാക്കാൻ ഓർമ്മിപ്പിക്കുന്നത്. ഉടൻ തന്നെ അഞ്ജുവിനെ ആ കാര്യം ഓർമ്മിപ്പിക്കുന്നത്. അഞ്ജു അപ്പോൾ ബാങ്കിൽ പോവാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ശിവൻ്റെ ഊട്ടുപുരയിലേക്കുള്ള സാധനവുമായി ശത്രുവരുന്നത്. കടയിൽ നിൽക്കുന്ന കൺമണിയോട് പലതും പറയുകയായിരുന്നു ശത്രു. കൺമണിക്ക് സോപ്പും,

പൗഡറുമൊക്കെയായാണ് ശത്രു വന്നത്. എന്നിട്ട് ‘കൺമണി അൻപോട് കാതലെൻ’ എന്ന പാട്ടു പാടി കൺമണിയെ പാട്ടിലാക്കാൻ നോക്കുമ്പോഴാണ് ശിവൻ ഇതൊക്കെ കണ്ടത്. 18 വയസായ പെൺകുട്ടിയുടെ പിറകെ മുതുക്കനായ നിനക്ക് നടക്കാൻ നാണമില്ലേ എന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് സാന്ത്വനത്തിലേക്ക് ജയന്തി വരുന്നത്. ദേവൂട്ടിക്ക് വേണ്ടി പഴംപൊരി ഉണ്ടാക്കുകയായിരുന്നു ദേവി. ദേവിയോട് പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി വരുന്നത്. പ്രസംഗ മത്സരത്തിന് ഫസ്റ്റ് പ്രൈസ് നേടി ട്രോഫിയും സർട്ടിഫിക്കറ്റുമായി അമ്മേ എന്നു വിളിച്ച് വരുന്നത്. ഇത് കണ്ട് ദേവിക്ക് സന്തോഷമായി. പിന്നീട് ജയന്തിയുമായി ദേവൂട്ടി കൊച്ചുവർത്തമാനം പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post