അഞ്ജു ടീച്ചറും ശിവൻ വിദ്യാർത്ഥിയും.!! സാന്ത്വനം വീട്ടിൽ ഇനി നർമ്മനിമിഷങ്ങളുടെ കുത്തൊഴുക്ക് | Santhwanam today episode

Santhwanam today episode: മലയാള മിനിസ്ക്രീൻ ഒന്നടങ്കം അടക്കിവാഴുന്ന പരമ്പരയാണ് സാന്ത്വനം. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പരമ്പര പ്രേക്ഷകമനസ്സുകൾ കവർന്നെടുത്തത്. പ്രണയവും സൗഹൃദവും സഹോദരസ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പരയിലെ പ്രണയജോഡികളായ ശിവാഞ്ജലിക്കാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത്. ശിവാഞ്ജലിയുടെ പ്രണയവും കുടുംബ ബന്ധങ്ങളുടെ കഥയും മറ്റു കണ്ണീർ പരമ്പരകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നു. സാന്ത്വനം വീട്ടിലെ ബാലനും സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം അവരുടെ ഭാര്യമാരും ഭാര്യാകുടുംബവും കൂടെയായപ്പോള്‍ വളരെ ശക്തമായ കഥാതന്തുവിന്റെ ആവിഷ്കരണമായിരുന്നു സാന്ത്വനത്തിന് പറയാൻ സാധിച്ചത്. ശിവാഞ്ജലിയുടെ പ്രണയം

പരമ്പരയെ റൊമാന്റിക്ക് ആക്കിയപ്പേള്‍, സാന്ത്വനം കുടുംബത്തെ ദ്രോഹിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലര്‍ പരമ്പരയെ മുൾമുനയിൽ നിർത്തി. സാന്ത്വനം വീട്ടുകാരോട് ശത്രുത പുലർത്തുന്ന ഭദ്രനും കുടുംബവും ഒപ്പം
അമരാവാതിയിലെ തമ്പിയുമാണ് പരമ്പരയിലെ പ്രതിനായക കഥാപാത്രങ്ങള്‍. തമ്മിൽ യാതൊരു ഇഷ്ടവുമില്ലാതെ വിവാഹം കഴിച്ച ദമ്പതികളാണ് ശിവനും അഞ്ജലിയും. എന്നാൽ ഓരോ ദിവസം ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോഴും ഇരുവർക്കുള്ളിലെയും ദേഷ്യം പിന്നീട് പ്രണയമാകുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. പിന്നീട് സാന്ത്വനം കുടുംബം അത്യുജ്ജ്വല പ്രണയത്തിനാണ് സാക്ഷിയായത്. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡുകളാണ് ഓരോ ദിവസവും

കടന്നുപോകുന്നത്. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു എപ്പിസോഡ് കൂടി. ഏട്ടന്മാർക്ക് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച ശിവൻ പ്രേക്ഷകരിൽ നോവു പടർത്തുന്നുണ്ട്. ഇനി പ്രേക്ഷകർ വേദനിക്കേണ്ട. ശിവനെ പഠിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഭാര്യ അഞ്ജലി. ഇരുവരും റൊമാന്റിക് ആണെങ്കിലും ശിവനെ പഠിപ്പിക്കുന്ന കാര്യത്തിൽ അഞ്ജലി അല്പം കർക്കശക്കാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ശിവന്റെ ടീച്ചറായി മാറുകയാണ് അഞ്ജലി. പഠനത്തിൽ നിന്നും പിന്നോട്ടു മാറരുത് എന്നും, ഇത് മുന്നോട്ടു കൊണ്ടുപോകണമെന്നും അഞ്ജലി ശിവനെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുന്നു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അഞ്ജലിയോടുള്ള

സ്നേഹത്തിന് മുന്നിൽ ശിവൻ വഴങ്ങുന്നു. തുടർന്ന് ബുക്കുകളും, പേനയും,നെയിം സ്ലിപ്പുമൊക്കെയായി അച്ചടക്കമുള്ള കുട്ടിയായി അഞ്ജലിക്ക് മുന്നിൽ എത്തുന്ന ശിവനെയാണ് സ്ക്രീനിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് തന്റെ ഭർത്താവും ശിഷ്യനുമായ ശിവന് ബുക്കിൽ പേരൊക്കെ എഴുതി നൽകി പാഠം പഠിപ്പിക്കുന്ന ടീച്ചർ അഞ്ജലിയെയും കാണാൻ സാധിക്കും. സംഭവബഹുലമാണ് ഇനി വരുന്ന എപ്പിസോഡുകൾ. ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ് പുതിയ മുഹൂർത്തങ്ങൾക്കായി. കൂട്ടുകുടുംബത്തിലെ സ്‌നേഹവും പരിഭവവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര വിജയിച്ചുകഴിഞ്ഞു

Rate this post